Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mamatha banarjee

അമിത് ഷാ വിജയമുറപ്പിക്കുന്നു; ചരിത്രമായി 92 ശതമാനം പോളിങ്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് വൻ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 സീറ്റുകളിൽ 110-ലധികം സീറ്റുകളിലും ഭാരതീയ ജനതാ പാർട്ടി ആധികാരികമായ വിജയം കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ പോളിങ് ശതമാനത്തിലുണ്ടായ അഭൂതപൂർവമായ വർധനവ് ബിജെപിക്ക് അനുകൂലമായ ഒരു ‘സുനാമി തരംഗ’ത്തിന്റെ സൂചനയാണെന്നും ദീദി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി സർക്കാർ ബംഗാളിൽ അധികാരമേൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏപ്രിൽ 29-ന് […]
Read more

മമതയുടെ നുണകൾക്ക് ആയുസ്സില്ല, ബംഗാളില്‍ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ന്യൂഡൽഹി: ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ രേഖപെടുത്തിയത് 90 ശതമാനത്തിലധികം പോളിങാണ്. ഇത്തരത്തിലുള്ള ഉയർന്ന പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചനയാണെന്ന് അമിത് ഷാ. മമത ബാനർജിക്ക് ഇനി നിലനിൽപില്ല ബംഗാളിൽ നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനത്തിന് വലിയ ഉത്സാഹമാണ്. മമതയുടെ കാലത്ത് പതിനായിരം കോടിരൂപയുടെ അഴിമതിയാണ് നടന്നത്. അതുകൊണ്ട് തന്നെ, മണ്ണിൻ്റെ മകൻ ബംഗാളിൽ മുഖ്യമന്ത്രിയാകും ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ളയാളാകും മുഖ്യമന്ത്രി എന്നും […]
Read more

മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടൽ നടത്തിയതിനെചൊല്ലിയാണ് സുപ്രീംകോടതിയുടെ വിമർശനം. ഒരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്ക് ഒരു അന്വേഷണത്തിനിടയിലൂടെ കടന്നെത്തി ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. എന്നിട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമാക്കി മാറ്റരുത്. മുഖ്യമന്ത്രിയായ ഒരാൾ മുഴുവൻ ജനാധിപത്യത്തെയും അപകടത്തിലാക്കിയ പ്രവൃത്തിയാണിത് എന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിമർശനം.
Read more

തിരഞ്ഞെടുപ്പ് ചൂടിനിടെ ബംഗാളിൽ ഐ-പാക് പ്രവർത്തനം നിർത്തി; തൃണമൂൽ ക്യാമ്പിൽ ആശങ്ക

​കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലേക്ക് കടക്കവെ, തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക് (I-PAC) താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി 20 ദിവസത്തേക്ക് ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്ക്കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഞായറാഴ്ച രാത്രി ജീവനക്കാർക്ക് അയച്ച ഇമെയിൽ വഴിയാണ് ഈ വിവരം പുറത്തുവന്നത്. ​ഇതോടെ ബൂത്ത് തല പ്രവർത്തനങ്ങളിലും വോട്ടർമാരെ നേരിൽ കാണുന്നതിലും ഏർപ്പെട്ടിരുന്ന നൂറുകണക്കിന് അസോഷ്യേറ്റ് ലെവൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കമ്പനി […]
Read more

ബംഗാളിൽ നേർക്കുനേർ ഏറ്റുമുട്ടി മോദിയും മമതയും

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്പോര് രൂക്ഷമാവുകയാണ്. കേന്ദ്ര സർക്കാർ പദ്ധതികൾ ബം​ഗാളിൽ നടപ്പിലാകില്ല എന്നാണ് മമതയുടെ വാദം. എന്നാൽ, തൃണമൂലിന്റെ ​ഗുണ്ടകൾക്ക് കീഴടങ്ങാൻ അവസാന അവസരം കൂടി നല്കാമെന്നുമാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ബംഗാളി ഭാഷ പോലും മര്യാദയ്ക്ക് അറിയാത്തവരെ ജനം തള്ളികളയുമെന്നും, ബംഗാൾ ആരുടെയും കോളനിയല്ലെന്നുമാണ് തൃണമൂലിന്റെ തിരിച്ചടി. ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് നാൾ മാത്രം ശേഷിക്കേ ബിജെപി […]
Read more

ബംഗാൾ നിയമസഭാ പോരാട്ടത്തിൽ കോൺഗ്രസിന്റെ വിധി നിർണ്ണയിക്കാൻ ബഹാരംപുർ

ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തനായ പോരാളി അധീർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ബഹാരംപുർ കടന്നുപോകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ബംഗാളിൽ, ഇടതുപക്ഷവും തൃണമൂലും ബിജെപിയും മാറിമാറി തരംഗങ്ങൾ സൃഷ്ടിച്ചപ്പോഴും ഉലയാതെ നിന്ന ഏക തൂണായിരുന്നു അധീർ രഞ്ജൻ ചൗധരി. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹാരംപുരിന്റെ മണ്ണിൽ ആദ്യമായി അദ്ദേഹം തോൽവിയുടെ കയ്പുനീർ കുടിച്ചു. ഈ പരാജയം ഒരു വ്യക്തിയുടെ തോൽവി എന്നതിലുപരി ബംഗാളിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ നിലനിൽപ്പിനെ […]
Read more

ബംഗാളിൽ തൃണമൂലിന്റെ ‘പത്ത് പ്രതിജ്ഞകൾ’ : അസമിൽ ഹിമന്തയ്‌ക്കെതിരെ ബിഡിഷ നിയോഗിനെ ഇറക്കി കോൺഗ്രസ്

​കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ‘ദീദിയുടെ 10 പ്രതിജ്ഞകൾ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് പ്രതിമാസം 1700 രൂപ നൽകും. തൊഴിൽരഹിതരായ യുവാക്കൾക്ക് 1500 രൂപ പ്രതിമാസ സഹായം നൽകുമെന്നും തൃണമൂൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാ ബൂത്തുകളിലും […]
Read more

ക്ഷേത്ര നിർമാണത്തിലും രാഷ്ട്രീയം; മമതയുടെ ജഗന്നാഥ ക്ഷേത്രത്തിന് മറുപടി ബിജെപിയുടെ രാമക്ഷേത്രം

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അധികാരത്തിലെത്തിച്ച പോരാട്ടഭൂമിയാണ് നന്ദിഗ്രാം . നന്ദിഗ്രാമിലും സിംഗൂരിലും സിപിഎം സർക്കാരിനെതിരെ മമത കടുത്ത പോരാട്ടങ്ങൾ നടത്തുകയും പശ്ചിമ ബംഗാളിൽ അധികാരത്തിലേറുക്കയും ചെയ്തിരുന്നു . എന്നാൽ ഇതേ നന്ദിഗ്രാമിൽ ഇപ്പോൾ ഒരുകാലത്തെ മമതയുടെ ലെഫ്റ്റനന്റും ഇപ്പോൾ അവരുടെ രാഷ്ട്രീയ ശത്രുവുമായ ബിജെപി എംഎൽഎ സുവേന്ദു അധികാരി ഏപ്രിൽ ആറിന് നന്ദിഗ്രാമിൽ അയോധ്യ മാതൃകയുള്ള രാമക്ഷേത്രത്തിന് തറക്കല്ലിടുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . നന്ദിഗ്രാം മമത ബാനർജിയുടെ തട്ടകമാണെങ്കിലും നന്ദിഗ്രാം […]
Read more

മമതയിലൂടെ കേരളത്തിലും’സിങ്കൂർ’ ആവർത്തിക്കും…?

ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിറ്റാണ്ടുകളുടെ ഭരണത്തെ അട്ടിമറിച്ച് തൃണമൂൽ കോൺഗ്രസ് അധികാരത്തിന്റെ ഇടനാഴികളിലേക്ക് കയറിവന്നത് അത്ര എളുപ്പമൊന്നും ആയിരുന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു മമത ബാനർജി തൃണമൂൽ കോൺഗ്രസ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചത്. 184 സീറ്റുകൾ നേടി തൃണമൂൽ ഭരണം പിടിച്ചു. സിപിഎം മുന്നണി കേവലം 40 സീറ്റുകളിലേക്ക് ഒതുങ്ങി. കോൺഗ്രസിന് ആ തിരഞ്ഞെടുപ്പിൽ 42 സീറ്റുകൾ കിട്ടി. അതായത് രണ്ട് അധിക സീറ്റുകളുടെ പിൻബലത്തിൽ പ്രധാന പ്രതിപക്ഷ പാർടിയായി കോൺഗ്രസ് മാറി. ഇടത് സഖ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix