Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബംഗാളിൽ തൃണമൂലിന്റെ ‘പത്ത് പ്രതിജ്ഞകൾ’ : അസമിൽ ഹിമന്തയ്‌ക്കെതിരെ ബിഡിഷ നിയോഗിനെ ഇറക്കി കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ‘ദീദിയുടെ 10 പ്രതിജ്ഞകൾ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് പ്രതിമാസം 1700 രൂപ നൽകും. തൊഴിൽരഹിതരായ യുവാക്കൾക്ക് 1500 രൂപ പ്രതിമാസ സഹായം നൽകുമെന്നും തൃണമൂൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാ ബൂത്തുകളിലും ചികിത്സാസഹായം, സ്‌കൂളുകളിൽ ആധുനിക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ബംഗാളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും പ്രകടനപത്രികയിലുണ്ട്.


​അതേസമയം, അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് ജലുക്ബാരി മണ്ഡലത്തിലാണ്. ബിജെപിയുടെ പ്രമുഖ നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വശർമയ്‌ക്കെതിരെ കോൺഗ്രസ് ബിഡിഷ നിയോഗിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അസമിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. ബംഗാളിലും അസമിലും പത്രികാ സമർപ്പണവും പ്രചാരണവും അന്തിമഘട്ടത്തിലേക്ക് കടന്നതോടെ രാഷ്ട്രീയ പോരാട്ടം ശക്തമായിരിക്കുകയാണ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer