മലപ്പുറം: ഭാരതിയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വണ്ടൂരിൽ എൻഡിഎ കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി. ബിജെപി ഈസ്റ്റ് ജില്ല ഓഫീസിൽ വെച്ച് നടന്ന കൺവെൻഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രഭാരി സജി ശങ്കർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പി ആർ രശ്മിൽനാഥ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളും , പ്രവർത്തകരും പങ്കെടുത്തു.
ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് ഫൈനൽ പോരാട്ടമാണെന്നും, നമ്മുടെ ജില്ലാ അതിർത്ഥി കഴിഞ്ഞാൽ ഇടതും വലതും തോളോട് തോൾ ചേർന്ന് മത്സരിക്കുന്നത് പോലെ തന്നെയാണ് ഇപ്പോൾ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്. കോൺഗ്രസ്സുകാരന്റെ കൈപ്പത്തി കൊണ്ടാണ് സിപിഎം കാരന്റെ അരിവാൾ ചുറ്റിക പിടിച്ചിരിക്കുന്നതെന്ന് ഇവിടുത്തെ സാധാരണക്കാരായ വോട്ടർമാർ മനസിലാക്കണമെന്നും, യുഡിഫ് നേതൃത്വം സ്ത്രീ പീഢകരെ സംരക്ഷിക്കുമ്പോൾ എൽഡിഎഫ് നേതൃത്വം ഹൈന്ദവ ക്ഷേത്രങ്ങൾ കൊള്ളയടിച്ച സ്വർണ്ണ കൊള്ളക്കാരെ സംരക്ഷിക്കുന്ന തിരക്കിലാണെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സജി ശങ്കർ പറഞ്ഞു.
വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന ടി.കെ നസീർ ഖാൻ, ഹരിശ്ചന്ദ്രൻ എന്നിവരെ ജില്ലാ നേതാക്കൾ ഷാളണിയിച്ചു കൊണ്ട് സ്വീകരിച്ചു.
വണ്ടൂർ മണ്ഡലം പ്രസി: പി കെ ദേവദാസ് , അധ്യക്ഷത വഹിച്ചു , ജില്ലാ നേതാക്കളായ ഷിനോജ് പണിക്കർ, കെ പി ഗോപിനാഥൻ. ഗിരീഷ് പൈക്കാടൻ, ജിഷ സജിത്ത് കെ പി നാരായണൻ, അമീർ ചാത്തക്കാട്, ശ്യാമിലി പ്രമോദ്, മണ്ഡലം ജന: സെക്രട്ടറിമാരായ ഇഎം ബാലകൃഷ്ണൻ , ബീന ശ്യാം എന്നിവർ സംസാരിച്ചു.



