ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായുള്ള ചര്‍ച്ചകളില്‍ യോഗി ആദിത്യനാഥും ശിവരാജ് സിംഗ് ചൗഹാനോടും ആര്‍എസ്എസിന് താല്പര്യമുണ്ടെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് തെക്കേ ഇന്ത്യയില്‍ നിന്ന് ഒരാളെ പരിഗണിക്കണം എന്ന താല്പര്യം ബിജെപി നേതൃത്വം അറിയിച്ചു. ഈ മാസം അവസാനം ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്നണ് ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം യുപി, മധ്യപ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായാല്‍ ഉടന്‍ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങും.






