സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ…?; ബിജെപിയെ ട്രോളി സന്ദീപ് വാര്യർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌: എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ സമരരംഗത്ത് സജീവമാകാത്ത ബിജെപി നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. കോൺഗ്രസും യൂത്ത്കോൺഗ്രസും എല്ലാം സമരരംഗത്ത് സജീവമായി തുടരുമ്പോൾ ബിജെപിയുടെ യുവജന സംഘടന എവിടെയാണെന്ന ചോദ്യമാണ് സന്ദീപ് ഉയർത്തുന്നത്. വിഷയത്തിൽ സമരവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഉള്ളിൽ തന്നെ കടുത്ത വിഭാഗീയത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സന്ദീപിന്റെ വിമർശനം.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

യുവമോർച്ച എന്നൊന്ന് ഇപ്പൊ നിലവിലുണ്ടോ? പാലക്കാട്ടെ നിർദ്ദിഷ്ട മദ്യകമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് സമരപോരാട്ടങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ല. എന്നെ കൊന്നുകളയും എന്ന് മുദ്രാവാക്യം വിളിച്ചവന്മാർക്ക് അതിന്റെ പത്തിലൊന്ന് ആത്മാർത്ഥതയിൽ മദ്യക്കമ്പനിക്കെതിരെ സമരം ചെയ്യാൻ പറ്റാതെ പോയതെന്തേ. ഒരൽപ്പം നാണം ബാക്കിയുണ്ടെങ്കിൽ ഈ പോസ്റ്റ് കണ്ടാലെങ്കിലും പത്ത് പേരെ കൂട്ടി യുവമോർച്ചയൊരു സമരം നടത്തും എന്ന് പ്രതീക്ഷിക്കുന്നു..

Tags :

Recent News

Advertisement