Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജീന്‍സ് എത്രകാലം കഴുകാതെ ഉപയോഗിക്കാം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൂടുതല്‍ കാലം കഴുകാതെ ഉപയോഗിക്കാം എന്നതിനാല്‍ ജീന്‍സ് ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇറുകിയ ജീന്‍സുകള്‍ ദീര്‍ഘനേരം ധരിക്കുന്നത് നാഡികള്‍ക്ക് ക്ഷതം, പേശി ബലഹീനത, രക്തചംക്രമണം കുറയല്‍, ദഹന പ്രശ്‌നങ്ങള്‍, ഈര്‍പ്പം അടിഞ്ഞുകൂടുന്നത് മൂലമുള്ള അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും.

ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ നിറവും ഭംഗിയും നിലനില്‍ക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. കട്ടിയുള്ള വസ്ത്രമായത് കൊണ്ട് എപ്പോഴും കഴുകേണ്ടുമില്ല. നാല് മുതല്‍ ആറ് തവണ വരെ കഴുകാതെ ഉപയോഗിക്കാം. നമ്മുടെ ചൂടേറിയ, വിയര്‍ക്കുന്ന കാലാവസ്ഥയില്‍ അതിനനുസരിച്ച് 2-3 ഉപയോഗത്തിന് ശേഷവും കഴുകാം.

അതുപോലെ ജീന്‍സ് കഴിവതും കൈകൊണ്ട് കഴുകാം. വാഷിങ് മെഷീനില്‍ ഇടുമ്പോള്‍ നൂലുകള്‍ കേടാകാനും നിറം മങ്ങാനും കാരണമാകാം. അതുപോലെ ജീന്‍സ് കഴുകാന്‍ എപ്പോഴും നല്ലത് തണുത്ത വെള്ളമാണ്. അധികം വെയിലേല്‍ക്കുന്നതും നിറം മങ്ങാന്‍ കാരണമാകാം.

Recent News

Advertisement
WhiteswanTV Footer