തൃശ്ശൂർ: നാട്ടിക മണ്ഡലത്തിൽ സി.സി. മുകുന്ദനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമം ശക്തമാക്കുന്നു. യുഡിഎഫ് പിന്തുണ ലഭിക്കാത്ത പക്ഷവും മത്സരിക്കുമെന്ന നിലപാടിലാണ് മുകുന്ദൻ. ബിജെപി പിന്തുണ സ്വീകരിക്കണോയെന്ന കാര്യത്തിൽ ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മുമ്പ് ബിജെപിയുമായി സഖ്യത്തിലേക്ക് പോകില്ലെന്ന് മുകുന്ദൻ വ്യക്തമാക്കിയിരുന്നുവെങ്കിലും കോൺഗ്രസും സിപിഎമ്മും പിന്തുണ നൽകാത്ത സാഹചര്യത്തിൽ നിലപാട് പുനഃപരിശോധിക്കുകയാണ് എന്നാണ് സൂചന.
ഇതിനിടെ ആംആദ്മി പാർട്ടി നേതാക്കളും മുകുന്ദനുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഏത് പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമെന്ന കാര്യത്തിൽ മുകുന്ദൻ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.






