സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യസഭയിലെ ബിജെപി അംഗസംഖ്യ 100 കടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടന്നു. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം നൂറു കടക്കുന്നത്. കേരളത്തില്‍നിന്നുള്ള സി. സദാനന്ദന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 102 ആയി ഉയർന്നത്. 2022-ല്‍ 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ രാജ്യസഭ അംഗങ്ങളുടെ എണ്ണം 97-ല്‍നിന്ന് 101 ആയിരുന്നു. പിന്നീട് ഇത് 99 ആയി കുറഞ്ഞു.

എന്നാല്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ 102 ആയി. ഇതോടെ രാജ്യസഭാംഗങ്ങളുടെ എണ്ണം നൂറുകടക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയായി ബിജെപി മാറി. 1988-90 കാലയളവില്‍ കോണ്‍ഗ്രസിനാണ് ആദ്യമായി രാജ്യസഭയില്‍ നൂറില്‍കൂടുതല്‍ അംഗങ്ങളുണ്ടായിരുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട 12 അംഗങ്ങള്‍ ഉള്‍പ്പെടെ 240 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയിലുള്ളത്. അഞ്ച് അംഗങ്ങളുടെ ഒഴിവുകളുമുണ്ട്. എന്‍ഡിഎയ്ക്ക് ആകെ 134 എം.പിമാരാണ് രാജ്യസഭയിലുള്ളത്. സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യസഭയിലെ ഈ അംഗസംഖ്യ ബിജെപിയ്ക്ക് കരുത്തുപകരും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.