കൊല്ലം: പരവൂരിൽ കടലിൽ കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് പൊഴിക്കരയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്.
നേവി, ഫയർഫോഴ്സ്, മറൈൻ ഇൻഫോഴ്സ്മെന്റ് എന്നിവരുടെ സംഘം കഴിഞ്ഞ ദിവസം ഉച്ചയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അഞ്ചു വിദ്യാർത്ഥികളാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർത്ഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു.
നദീ തീരം, തീരപ്രദേശങ്ങൾ എന്നിവയിൽ നടത്തിയ സമഗ്രമായ തിരച്ചിലിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.




