റാന്നി : ദർശനം കഴിഞ്ഞ് മടങ്ങവെ മാടമൻ ക്ഷേത്രക്കടവിന് സമീപം പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർത്ഥാടകന്‍റെ മൃതദേഹം കണ്ടെടുത്തു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലി (22) യാണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം ഇന്നലെയായിരുന്നു അശ്വലി ശബരിമലയിൽ എത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃദദേഹം കണ്ടെത്തിയത്.




