ന്യഡല്‍ഹി: ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു. ആസിഫ് ഖുറേഷിയാണ് മരിച്ചത്. ജംഗ്പുര പ്രദേശത്ത് പാര്‍ക്കിംഗ് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരന്‍ ആക്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവം. ആസിഫ് തന്റെ അയല്‍ക്കാരനോട് തന്റെ ഗേറ്റില്‍ തടസ്സം സൃഷ്ടിച്ചിരുന്ന ഒരു സ്‌കൂട്ടര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഗ്വാദമുണ്ടായി. തുടര്‍ന്ന് അയല്‍ക്കാരന്‍ മൂര്‍ച്ചയുള്ള ഒരു വസ്തു ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിച്ചു.
സംഭവത്തില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതു. പ്രതികളായ ഉജ്ജ്വല്‍ (19), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത ( BNS) സെക്ഷന്‍ 103 പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 42 കാരനായ ആസിഫ് ഖുറേഷി ചിക്കന്‍ ബിസിനസ് നടത്തുന്നു. ആസിഫുമായി അക്രമി ഇതിനുമുമ്പ് വഴക്കിട്ടിരുന്നുവെന്നും ഒരു നിസ്സാര കാര്യത്തിന്റെ പേരിലാണ് അയാള്‍ ക്രൂരമായി കൊല്ലപ്പെട്ടതെന്നും കുടുംബം ആരോപിച്ചു.






