ജമ്മുകശ്മീർ : സംഘർഷഭരിതമായ ദിനങ്ങൾക്ക് ശേഷം ജമ്മുവിന്റെ അതിർത്തി പ്രദേശം ശാന്ത നിലയിലേക്ക് . കഴിഞ്ഞ നാല് ദിവസമായി തുടർന്നിരുന്നു ഷെല്ലാക്രമണത്തിന് ശേഷമാണ് ഈ ശാന്തത. പ്രദേശത്ത് ഡ്രോണുകൾ, വെടിവയ്പ്പുകൾ, ഷെല്ലാക്രമണങ്ങൾ എന്നിവ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൂഞ്ച് പ്രദേശത്തും സ്ഥിതി സാധാരണമായിരുന്നു. അതേസമയം പഞ്ചാബ് അമൃത്സറിൽ റെഡ് അലർട്ട് തുടരുകയാണ്.
റെഡ് അലർട്ട് പ്രഖ്യാപിച്ചതുകൊണ്ട് തന്നെ ജനങ്ങള്‍ വീട്ടിൽ തന്നെ തുടരണം എന്നും പച്ച സിഗ്നൽ ലഭിക്കുമ്പോൾ തങ്ങൾ നിങ്ങളെ അറിയിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞിരുന്നു. പുലർച്ചെ 4:39ന്, ലൈറ്റുകൾ ഓഫ് ചെയ്യാനും ജനാലകൾ, റോഡുകൾ, ബാൽക്കണികൾ എന്നിവയ്‌ക്ക് സമീപം പോകുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിരുന്നു. അതേസമയൂയം പഞ്ചാബിനെ കൂടാതെ ഇന്നലെ രാജസ്ഥാനിലെ മൂന്നിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.






