Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തര്‍പ്രദേശ്: ലഖ്നൗവിലെ ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ ആയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രതിവര്‍ഷം 80 മുതല്‍ 100 വരെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണ യുണീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

300 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഉല്‍പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധിയും 2.8 പരമാവധി വേഗതയുമുള്ള ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്റോസ്പേസ് വികസിപ്പിച്ചെടുത്ത ഈ മിസൈല്‍ കരയില്‍ നിന്നോ കടലില്‍ നിന്നോ വായുവില്‍ നിന്നോ വിക്ഷേപിക്കാന്‍ കഴിയും. കൂടാതെ ”ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്” ഗൈഡന്‍സ് സിസ്റ്റം പിന്തുടരുന്ന മിസൈലുകളാണ് ഉല്‍പാദിപ്പിക്കുക.

ഓരോ വര്‍ഷവും 100 മുതല്‍ 150 വരെ ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിക്കും. അടുത്ത തലമുറ മിസൈലുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തയ്യാറായി വിതരണം ചെയ്യും. സുഖോയ് പോലുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഒരു ബ്രഹ്‌മോസ് മിസൈല്‍ മാത്രമേ വഹിക്കാന്‍ കഴിയൂ. എന്നാല്‍ ഇനി മുതല്‍ അവയ്ക്ക് മൂന്ന് ബ്രഹ്‌മോസ് മിസൈലുകള്‍ വരെ വഹിക്കാന്‍ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്‌മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്പോള്‍, അടുത്ത തലമുറ ബ്രഹ്‌മോസ് മിസൈലിന് 300 കിലോമീറ്ററിലധികം പ്രഹരപരിധിയും 1,290 കിലോഗ്രാം ഭാരവുമുണ്ടാകും.

2018 ലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രതിരോധ വ്യാവസായിക ഇടനാഴി സംരംഭത്തിന്റെ ഭാഗമായാണ് ഉല്‍പാദന യൂണിറ്റ് പ്രഖ്യാപിച്ചത്. 2021ലാണ് നിര്‍മാണ യുണീറ്റിന് തറക്കല്ലിട്ടത്. ഇന്ത്യയുടെ ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്‌ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്‌മോസ് മിസൈലുകള്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer