കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കൈക്കൂലി കേസില്‍ മുംബൈയിലെ കമ്പനി കേന്ദ്രീകരിച്ചും അന്വേഷണം. ബൊഹ്‌റ കമ്മോഡിറ്റീസ് ആന്‍ഡ് ടൂര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പങ്കാളിത്തമാണ് പരിശോധിക്കുന്നത്. പരാതിക്കാരനോട് കൈക്കൂലി പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലായിരുന്നു.
അതേസമയം ഇഡിക്കെതിരായ അഴിമതി കേസില്‍ നടപടികള്‍ ഊര്‍ജിതമാക്കി വിജിലന്‍സ്. അനീഷ് ബാബു നല്‍കിയ പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു. കുറ്റാരോപിതന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്കൗണ്ടില്‍ വന്ന പണത്തിന്റെ സ്രോതസ്സുകള്‍ ആവശ്യപ്പെട്ടേക്കും.
വിജിലന്‍സിന്റെ നീക്കങ്ങള്‍ ഇഡിയും നിരീക്ഷിച്ച് വരികയാണ്. പരാതിക്കാരനായ അനീഷ് ബാബുവിനെതിരായ കേസിലൂടെ ഇ ഡി പ്രതിരോധം തീര്‍ക്കുകയാണ്. പലവട്ടം നോട്ടീസ് നല്‍കിയിട്ടും അനീഷ് ബാബു ഇഡിയ്ക്ക് മുന്നില്‍ ഹാജരായില്ലെന്നാണ് ഇഡി വാദം. ഇഡിയുടെ ആരോപണം അനീഷ് ബാബു തള്ളി. ഇഡിയില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് നേരിട്ടതെന്നും പരാതിക്കാരന്‍ ആരോപിച്ചു.






