കോഴിക്കോട്: അടിവാരം – മുപ്പതേക്ര ചുരം ബൈപ്പാസ് റോഡിൽ നവീകരണ പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായി ഇതുവഴി വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു.
മുപ്പതേക്ര പള്ളിയുടെ സമീപത്തുള്ള പാലമാണ് പുതുക്കി പണിയുന്നത്, ജനുവരി 15 മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം പാലം പണി കഴിയുന്നതുവരെ പൂർണ്ണമായും നിരോധിച്ചതായി PWD അസിസ്റ്റൻ്റ് എഞ്ചിനീയർ, വാർഡ് മെമ്പറും പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നജ്മുന്നീസ ഷെരീഫ് എന്നിവർ അറിയിച്ചു. അതെ സമയം ചുരം റോഡിലെ തിരക്ക് ദിനംപ്രതി വർധിച്ചുവരികയാണ്, ഗതാഗത നിയന്ത്രണം ഉണ്ടെങ്കിലും നിര തെറ്റിച്ചുവരുന്ന കാറുകൾ പലപ്പോളും വലിയ തടസ്സങ്ങൾക്ക് തുടക്കം കുറിക്കുന്നുണ്ട്, ഇത്തരക്കാർക്കെതിരെ ആവശ്യമായ നിയമ നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്.



