Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ മാല കവർന്നു; സ്ത്രീ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പത്തനംതിട്ട ചന്ദനപള്ളിയിൽ തലയിൽ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ. ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവിയറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഉഷ എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ പ്രതി പിടിയിലായി. ബന്ധുക്കളായ അയൽവാസികൾ നൽകിയ സൂചന പ്രകാരം ഇടത്തിട്ട സ്വദേശി ഉഷയെ കൊടുമൺ പൊലീസ് പിടികൂടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.

ഉഷ, മറിയാമ്മയുടെ വീട്ടിൽ മുൻപ് വീട്ടുജോലിക്ക് വന്നിട്ടുണ്ട്. വീട്ടിൽ സ്ഥിരം വരുന്ന ജോലിക്കാരിയെന്ന് കരുതിയാണ് മറിയാമ്മ വാതിൽ തുറന്നത്. പിന്നാലെ അകത്തേക്ക് ചാടിക്കടന്ന സ്ത്രീ തുണിയുപയോഗിച്ച് മറിയാമ്മയുടെ മുഖം മൂടിയതിന് പിന്നാലെ മാല കവർന്ന് കടന്ന് കളയുകയായിരുന്നു. മറിയാമ്മ ഉഷയെ കണ്ടിരുന്നില്ല എന്നാൽ ഉഷ മറിയാമ്മയുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് മറിയാമ്മയുടെ ബന്ധുക്കളായ അയൽവാസികൾ കണ്ടിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.

Recent News

Advertisement
WhiteswanTV Footer