തിരുവനന്തപുരം: കുടുംബ വസ്തു തർക്കത്തിൽ യുവാവിനെ കുത്തിപരുക്കേൽപ്പിച്ചെന്ന കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ. പുല്ലമ്പാറ പാണയം അഖിലേഷ് ഭവനിൽ അഖിലേഷ്(33), ഇയാളുടെ സുഹൃത്ത് പാണയം തടത്തരികത്ത് വീട്ടിൽ റജിൻ(33) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.
തർക്കത്തെ തുടർന്ന് അഖിലേഷ്, സുഹൃത്ത് റജിൻ എന്നിവർ ചേർന്ന് അനുജൻ അരുണിനെ കത്രിക ഉപയോഗിച്ചു കുത്തിയെന്നാണ് കേസ്. അരുൺ നൽകിയ പരാതിയെത്തുടർന്നു വെഞ്ഞാറമൂട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






