ന്യൂഡൽഹി: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ ഉപേക്ഷിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയ്ഡ ബറോല സ്വദേശിയായ മോനു സിംഗ് (മോനു സോളങ്കി) (34) എന്നയാളാണ് പൊലീസ് പിടിയിലായത്. നവംബർ അഞ്ചിനായിരുന്നു സംഭവം.
പ്രീതി യാദവ് എന്ന യുവതിയെയാണ് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ മോനു കൊലപ്പെടുത്തിയത്. മോനുവിനെ കേസിൽ കുടുക്കുമെന്നും പെൺമക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും പ്രീതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ പണം തട്ടിയെടുത്തതിന്റെ പേരിലാണ് മോനു കൊലപാതകം നടത്തിയതെന്ന് ഡിസിപി യമുന പ്രസാദ് പറഞ്ഞു. പ്രീതിയെ ബസിൽ കയറ്റിക്കൊണ്ട് പോയ ശേഷം ഇരുവരും ബസിലിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ശേഷം രണ്ടുപേരും തമ്മിൽ വാക്കുതർക്കമായി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മോനു പ്രീതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തലയും കൈകളും വേർപ്പെടുത്തി നോയിഡയിലെയും ഗാസിയാബാദിലെയും ഓടകളിൽ ഉപേക്ഷിക്കുകയായിരുന്നു.






