സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നു നൽകിയെന്ന് സി എ ജി റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ 26 ഓളം വരുന്ന സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നു നൽകിയിട്ടുണ്ടെന്ന് പരിശോധന സംഘം കണ്ടെത്തിയതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി എ ജി ) റിപ്പോർട്ട്. കാലാവധി കഴിയുന്നതോടെ മരുന്നുകളുടെ രാസഘടനയിൽ മാറ്റം ഉണ്ടാകുന്നതിനാൽ ഇത് കഴിക്കുന്ന ആളുകളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാകും എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ ഏഴായിരത്തോളം ആശുപത്രികളുണ്ട്. 2016 മുതൽ 2022 വരെ 67 ആശുപത്രികളിൽ 62,826 ലേറെ അവസരങ്ങളിൽ മരുന്നുകൾ ലഭ്യമായിരുന്നില്ല. ഇതിൽ ചില അവശ്യ മരുന്നുകൾ 1745 ദിവസം വരെ ഉണ്ടായിരുന്നില്ല. 2017 മുതൽ 2022 വരെ 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ഇന്റന്റ് നൽകിയെങ്കിലും കെഎംഎസ്‌സിഎൽ 536 ഇനങ്ങൾ (11.33%) മാത്രമാണു മുഴുവനും വാങ്ങിയത്. 1085 ഇനങ്ങൾക്കു കരാർ കൊടുത്തതേയില്ല. കരാർ കൊടുത്ത മരുന്നുകൾ 60 ദിവസത്തിനുള്ളിൽ നൽകണമെന്നാണു വ്യവസ്ഥ 81% കരാറുകാരും പാലിച്ചില്ല. മരുന്നുകളുടെ ഗുണനിലവാര പരിശോധനയിലും ഗുരുതരമായ അലംഭാവം ഉണ്ടായി. പരിശോധനകൾ കൃത്യമായി നടത്താൻ കഴിഞ്ഞില്ല.

Tags :

Recent News

Advertisement