Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എഐയുടെ സഹായത്തോടെ 48 മണിക്കൂറിനുള്ളിൽ കാൻസർ കണ്ടെത്താനും വാക്സിൻ നിർമ്മിക്കാനുമാകും: ലാറി എലിസൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഒറാക്കിള്‍ എക്‌സിക്യുട്ടീവ് ചെയർമാൻ ലാറി എലിസൺ പറഞ്ഞു. എഐയുടെ സഹായത്തോടെ, കാൻസർ തിരിച്ചറിയാനും, ഓരോ രോഗിക്കായി 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ (Customised mRNA Vaccines) ഉണ്ടാക്കാനും സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈറ്റ് ഹൗസിൽ നടന്ന സ്റ്റാർഗേറ്റ് പ്രോജക്റ്റിന്റെ ലോഞ്ച് ചടങ്ങിലാണ് എലിസൺ, എഐയുടെ കഴിവുകൾ ഉപയോഗിച്ച് കാൻസർ കണ്ടെത്തൽ മുതൽ, കസ്റ്റം വാക്സിൻ നിർമ്മാണം വരെ വെറും 48 മണിക്കൂറിനുള്ളിൽ ചെയ്യാനാകുമെന്ന് പറഞ്ഞത്. വ്യക്തികളിൽ കാൻസർ പ്രാഥമികമായി കണ്ടെത്തിയാൽ, ഇത്തരത്തിലുള്ള വാക്സിനുകൾ പെട്ടെന്ന് റോബോട്ടിക് സംവിധാനങ്ങളുടെ സഹായത്തോടെ വികസിപ്പിക്കാൻ കഴിയും എന്നാണ് എലിസണിന്റെ അവകാശവാദം.എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ലളിതമായ രക്തപരിശോധനയോ, ട്യൂമറിന്റെ ജീൻ സീക്വൻസിംഗോ വഴി കാൻസർ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാനാകും.

ഇതിന്റെ അടിസ്ഥാനത്തിൽ, കാൻസർ കണ്ടെത്തിയ ശേഷം 48 മണിക്കൂറിനുള്ളിൽ രൂപകൽപ്പന ചെയ്യാനാകുമെന്ന് എലിസൺ കൂട്ടിച്ചേർത്തു. റോബോട്ടിക് സംവിധാനങ്ങൾക്ക് ഈ വാക്സിനുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മിക്കാൻ കഴിയും എന്നാണ് അദ്ധേഹത്തിന്റെ വാദം. എഐ അടിസ്ഥാനപരമായ കസ്റ്റമയിസ്ട് mRNA വാക്സിനുകൾ ആരോഗ്യരംഗത്തുണ്ടാക്കുന്നത് വിപ്ലവപരമായ മാറ്റങ്ങളായിരിക്കും. അടുത്തിടെ റഷ്യ കാൻസറിനെതിരായ വാക്സിൻ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു, എന്നാൽ ഈ വാക്സിനുകൾ രോഗികൾക്ക് ലഭിക്കുന്നതിന് മുമ്പ്, ക്ലിനിക്കൽ ട്രയൽസ് പോലുള്ള പരീക്ഷണ ഘട്ടങ്ങൾ പിന്നിടണം.

Recent News

Advertisement
WhiteswanTV Footer