കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കാർഷിക മേഖലയുടെ പ്രശ്നങ്ങൾക്കും വന്യമൃഗ ശല്യത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കെപിസിസി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് എംഎൽഎ. കോടഞ്ചേരിയിൽ യുഡിഎഫ് സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമവും യുഡിഎഫ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി കെ കാസിം മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെഎം പൗലോസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടെന്നിസൺ ചാത്തൻകണ്ടം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഇൻ ചാർജ് ജോസ് പൈക,ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, യുഡിഎഫ് ട്രഷറർ അബ്ദുൽ കഹാർ, അലക്സ് തോമസ്, കെ എം ബഷീർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ മില്ലി മോഹൻ, രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി അംബിക മംഗലത്ത്, വി ഡി ജോസഫ്, ബിജു ഓത്തിക്കൽ,ഫ്രാൻസിസ് ചാലിൽ, ആഗസ്ത്തി പല്ലാട്ട്, റോയ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.






