കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ദേശീയപാതയോരത്ത് നിന്നും പൂര്‍ണ വളര്‍ച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇതുവഴി ബൈക്കില്‍ സഞ്ചരിച്ച പ്രഫുലും സുഹൃത്തായ ഫായിസുമാണ് ചെടികള്‍ കണ്ടത്. കഞ്ചാവ് ചെടികള്‍ തന്നെയാണെന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഉറപ്പാക്കിയശേഷം ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം റോഡരികിലാണ് 130 സെന്റി മീറ്റര്‍ വരെ വളര്‍ച്ചയെത്തിയ ചെടികള്‍ കണ്ടെത്തിയത്.






