കൊച്ചി: എറണാകുളം പച്ചാളത്ത് ടൂവീലർ വർക്ക്ഷോപ്പിന്റെ മറവിൽ കഞ്ചാവ് വിൽപ്പന. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കൂവക്കാട് വീട്ടിൽ അരുൺജിത്തിനെ പ്രതി ചേർത്ത് കേസെടുത്തു. ഇയാൾ സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ അറസ്റ്റ് നടന്നില്ല. അരുൺജിത്തിനെതിരെ മുൻപ് എംഡിഎംഎ കേസ് ഉണ്ടായിരുന്നു.






