കൊച്ചി: ഇടപ്പള്ളിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഉച്ചയ്ക്ക് 12.30നാണ് അപകടം ഉണ്ടായത്. ഇടപ്പള്ളിയിൽ നിന്നും പൂക്കാട്ടുപടി റോഡിലേക്ക് കയറിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് കാർ മറ്റൊരു ഓട്ടോയെയും റോഡിനോട് ചേർത്തുവച്ചിരുന്ന പാചകവാത സിലിണ്ടറുകളെയും ഇടിച്ചുതെറിപ്പിച്ചു. പിന്നീട് കാർ റോഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണ്. അപകടകാരണം വ്യക്തമല്ല.
Content: Car accident in Edappally, Kochi; Car loses control and crashes into several vehicles



