തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം. നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയായിരുന്നു അപകടം. കാറിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും ആറംഗ സംഘ യാത്രക്കാർക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതേസമയം എതിര്‍ ദിശയില്‍ നിന്ന് വാഹനങ്ങളൊന്നും വരാത്തതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പ്രശേവാസികൾ പറഞ്ഞു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥര്‍ എത്തി പോസ്റ്റ് നീക്കം ചെയ്ത ശേഷം കാർ സുരക്ഷിതമാക്കി. കാറിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്.






