തിരുവനന്തപുരം: നടനും ബിജെപി നേതാവാവുമായ കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി എന്ന ബൂട്ടീക്കിലെ വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയയുടെയും മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നൊക്കെയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം ഇവരുടെ ഈ പരാതിയെ പൂർണമായും തള്ളുന്ന ഒരു സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു .
സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരികളായ യുവതികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. കൂടാതെ ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത് എന്നും ദൃശ്യങ്ങളിൽ കാണാം. അതേസമയം ബൂട്ടീക്കിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ ലക്ഷങ്ങളുടെ തിരിമറി സ്ഥാപനത്തിൽ നിന്ന് നടത്തിയതായി ചൂണ്ടികൾകാണിച്ച് കൃഷ്ണകുമാർ തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ജീവനക്കാരും എത്തിയത് .






