Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊയിലൂരിൽ ഒ.കെ വാസു മാസ്റ്ററെയും, കുടുംബത്തെയും ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ബോർഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്ററും, ഭാര്യ ശശികല ടീച്ചറും സഞ്ചരിച്ച വാഹനത്തിന് നേരെ പൊയിലൂരിൽ വച്ച് ആയുധധാരികളായി എത്തിയ ബി.ജെ.പി. പ്രവർത്തകർ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതികളെ വിചാരണ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി കെ ജോസ് മുമ്പാകെയാണ് കേസ് പരിഗണിച്ചത്. 39 ബി.ജെ.പി. പ്രവർത്തകരാണ് കേസിലെ പ്രതികൾ.

കർഷക സംഘം ജില്ലാ പ്രസിഡണ്ടായിരിക്കെ ഒ.കെ വാസ മാസ്റ്റർ 2015 ജനുവരി ഒന്നിന് രാവിലെ ആറര മണിയോടെ കുടുംബത്തോടൊപ്പം ഗൺമാൻ സനീഷിന്റെ അകമ്പടിയോടെ കെ.എൽ. 58 എം. 8116 വാഹനത്തിൽ തൃപ്പങ്ങോട്ടൂരിലെ വീട്ടിൽ നിന്നും യാത്ര ചെയ്ത് സെൻട്രൽ പൊയിലൂരിൽ എത്തിയപ്പോഴാണ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചതായി കേസുണ്ടായത്. സഞ്ചരിച്ച വാഹനത്തിനും നാശനഷ്ടം വന്നതായും പരാതി നൽകിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix