കോഴിക്കോട്: യുവാവിനെ ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തിയ കേസില്‍ പരിശോധന ആരംഭിച്ചു. കോഴിക്കോട് സരോവരം പാര്‍ക്കിലെ കണ്ടല്‍ക്കാട്ടിലാണ് തിരച്ചില്‍ ആരംഭിച്ചത്.ആറു വര്‍ഷം മുമ്പ് കാണാതായ വിജിലിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്താനുള്ള പരിശോധനയാണ് തുടങ്ങിയത്. ഒന്നാം പ്രതി നിഖിലിനെ സരോവരത്ത് എത്തിച്ചു.പ്രതി കാണിച്ച് കൊടുത്ത സ്ഥലത്താണ് പരിശോധന നടത്തുന്നത്.






