ബെംഗളൂരു: ബെംഗളൂരുവിൽ ബസിൽ പൂച്ചയുമായി കയറിയ യാത്രക്കാരന് കണ്ടക്ടറുടെ മർദ്ദനം. സാറ്റലൈറ്റ് – പീനിയ ബിഎംടിസി ബസിലെ മഞ്ജുനാഥ് എന്ന യാത്രാക്കാരനാണ് മർദനമേറ്റത്. പൂച്ചയെ പെട്ടിയിലാക്കിയ ബസിൽ കയറിയതാണ് മഞ്ജുനാഥ്. എന്നാൽ ബസിൽ വെച്ച് പൂച്ച കരഞ്ഞതോടെ കണ്ടക്ടർ ഇടപെടുകയായിരുന്നു.
പൂച്ചയെ കളയണം അല്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നു കണ്ടക്ടർ മഞ്ജുനാഥിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും മഞ്ജുനാഥനെ കണ്ടക്ടർ മർദിക്കുകയായിരുന്നു.






