Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കുന്നത്തൊടി ദിനേശൻ(50) ആണ് മരിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും, വാഹനം ഇദ്ദേഹത്തിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റു വാഹനങ്ങളിൽ ഉള്ളവരും രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. […]
Read more

കട്ടപ്പനയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ചു കയറി ഒരാള്‍ മരിച്ചു

ഇടുക്കി: കട്ടപ്പന പുലിയന്മല മലയോര ഹൈവേയില്‍ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിമല കാട്ടുമറ്റത്തില്‍ സന്തോഷ് (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.
Read more

ഇരുചക്രവാഹനത്തിൽ കാർ ഇടിച്ചു; പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിൽ കാർ കയറ്റി 41കാരൻ

തൃശൂര്‍: തൃശൂർ മാള കുഴൂരിൽ ഇരുചക്രവാഹനത്തിൽ കാർ ഇടിച്ച് പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിലൂടെ കാർ കയറ്റി 41കാരൻ. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടതിലെ വൈരാഗ്യത്തിലായിരുന്നു 41കാരന്റെ ക്രൂരത. സംഭവത്തിൽ മാള ഗുരുതുപ്പാല സ്വദേശി സുനില്‍ കുമാറി (41) നെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴൂര്‍ സ്വദേശി പുഷ്പന്റ കാലിലൂടെയാണ് സുനിൽ കുമാർ കാർ കയറ്റിയത്. ഓഗസ്റ്റ് 17ന് വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കാർ ഇടിച്ച് നിലത്ത് വീണ് പരിക്കേറ്റ ദമ്പതികൾ ഇടിച്ച കാർ […]
Read more

തിരുവനന്തപുരത്ത് സ്‌കൂള്‍ വാന്‍ കുഴിയില്‍ വീണു ; 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുമായി വന്ന വാന്‍ കുഴിയിലേക്ക് വീണ് അപകടം. വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്‌കൂളിലെ വാഹനമാണ് കുഴിയിലേക്ക് വീണത്. പരിക്കേറ്റ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
Read more

ബൈക്കില്‍ പോകുന്നതിനിടെ തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബൈക്കില്‍ പോകുന്നതിനിടെ തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ശരീത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തകര്‍ന്ന് കിടക്കുന്ന പാലക്കാട് – പൊള്ളാച്ചി പാതയില്‍ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് […]
Read more

ടൂറിസ്റ്റ് ബസ് അപകട൦; മുന്നറിപ്പ് ബോർഡ് പോലുമില്ല, പരാതിയുമായി നാട്ടുകാർ

മലപ്പുറം: കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ, പരാതിയുമായി നാട്ടുകാർ. ദേശീയ പാതയിൽ നിന്നും വീതി കുറഞ്ഞ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അറിയിക്കാനൊരു സംവിധാനവുമില്ലെന്നും ഡിവൈഡറിന് പകരമുള്ള ചാലിൽ വാഹനങ്ങൾ വീഴുന്നത് നിത്യ സംഭവമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കുറ്റിപ്പുറം ആശുപത്രിപ്പടിയിൽ ബ്ലോക്കും അപകടവും പതിവാണ്. അപകടമേഖലയെന്ന മുന്നറിയിപ്പ് ബോർഡ് വയ്ക്കണമെന്ന് നാട്ടുകാര്‍ പല വട്ടം ആവശ്യപ്പെട്ടതാണെങ്കിലും ഇതുവരെയും ഒരു സംവിധാനവുമുണ്ടായിട്ടില്ല. നിര്‍മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്താണ് ഞായറാഴ്ച ബസ് അപകടമുണ്ടായത്. വാഹനങ്ങൾ വീതിയേറിയ റോഡുള്ള […]
Read more

എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം; തകര്‍ന്നത് 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണി

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു ഭാഗം തകര്‍ന്നതോടെ വെള്ളം കുതിച്ചൊഴുകിയാണ് അപകടമുണ്ടായത്. കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ജലസംഭരണിയിലെ വെള്ളം രണ്ട് വീടുകളിലേക്ക് കുതിച്ചെത്തി. രണ്ട് വീടുകളുടെ മുറ്റത്തേക്കാണ് വെള്ളം ഒഴുകിയെത്തിയത്. വീട്ടിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കടക്കം കേടുപാട് സംഭവിച്ചു. വീടുകളുടെ മുറ്റത്തേക്ക് അടക്കം വെള്ളം കയറി. വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണിയാണ് […]
Read more

കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; അപകടത്തിൽ നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടമുണ്ടായത്. റോഡ് വീതി കുറയുന്ന സ്ഥലത്തെ കുഴിയിലാണ് മറിഞ്ഞത്. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗത തടസം നേരിടുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. നിലവിൽ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് […]
Read more

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലൽ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കൽ മുതിയംകോണം കിഴക്കേതിൽ ഹൗസിൽ സത്യനേശൻ (62) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആര്യനാട് നെടുമങ്ങാട് റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നിറച്ച് പുറത്തേയ്ക്ക് വന്ന സ്കൂട്ടറും ഈ സമയം റോഡിലൂടെ വരുകയായിരുന്ന സത്യനേശന്‍റെ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കുറ്റിച്ചലിലിലെ പാരലൽ കോളജിൽ ട്യൂഷൻ […]
Read more

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറി: മൂന്ന് വയസുകാരന് ദാരുണാന്ത്യം

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറി അപകടം. കാ‍റിലുണ്ടായിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാര്‍ കുറ്റിക്കൽ സെൻറ് തോമസ് എൽ പി സ്കൂളിന്റെ മതിലിലേക്കാണ് ഇടിച്ചു കയറിയത്. വാഹനത്തിനുള്ളില്‍ കുറുപ്പന്തറ സ്വദേശികളായ ഏ‍ഴ് പേരായിരുന്നു ഉണ്ടായിരുന്നത്. മല്ലപ്പള്ളി സ്വദേശികളായ മെറിൻ- ടിനു ദമ്പതികളുടെ മകൻ കീത്ത് (3) ആണ് അപകടത്തില്‍ മരിച്ചത്. പ്രദേശവാസികള്‍ ഉടൻ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും. പരുക്കേറ്റ കാറിലെ യാത്രക്കാരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer