Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

മധ്യപ്രദേശിൽ 5 പേരെ വാഹനമിടിച്ചുവീഴ്ത്തി ബിജെപി എംഎൽഎയുടെ മകൻ

ഭോപാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ബിജെപി എംഎൽഎയുടെ മകൻ അഞ്ച് പേരെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. രാവിലെ 7.30ഓടെയായിരുന്നു സംഭവം നടന്നത്. ദിനേഷ് ലോധി ഓടിച്ചിരുന്ന ഥാർ എസ്‌യുവി ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും നടന്നു പോകുകയായിരുന്ന രണ്ട് സ്ത്രീകളെയും ഇടിച്ചതായാണ് റിപ്പോർട്ട്. ഇവർ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. റോഡിൽ നിന്ന് മാറാത്തതിനാലാണ് ഇടിച്ചതെന്ന് പറഞ്ഞ് ദിനേഷ് ലോധി പരിക്കേറ്റവരോട് തർക്കിച്ചുവെന്നും, […]
Read more

പാകിസ്ഥാനിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. ഹരിപൂർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഗ്രാൻഡ് ട്രങ്ക് റോഡിനരികിലെ ഒരു ഗ്രൈൻഡിങ് മില്ലിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഗ്യാസ് പൈപ്പ്‌ലൈനിൽ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ വൻ തീപിടിത്തം ഉണ്ടായി. സമീപത്തെ ഒരു വീടിനും തീപിടിച്ചതോടെ നാശനഷ്ടം വർധിക്കുകയും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാകുകയും ചെയ്തു. തീ വേഗത്തിൽ പടർന്നതിനിടെ നാല് സ്ത്രീകളെയും ആറ് […]
Read more

മൂന്നാറിലെ കല്ലാർ മാലിന്യപ്ളാന്റിൽ വൻ തീപ്പിടിത്തം

മൂന്നാർ: മൂന്നാർ പഞ്ചായത്തിലെ നല്ലതണ്ണി കല്ലാർ എസ്റ്റേറ്റിലുള്ള മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം. വിഷുദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ ആരംഭിച്ച തീ പ്ലാന്റ് മുഴുവനായി കത്തിച്ചു. മാലിന്യ സംസ്കരണത്തിന് ഉപയോഗിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും നശിച്ചു. ബെയ്ലിങ് യന്ത്രം, ഹൈഡ്രോളിക് യന്ത്രം, കൺവെയർ ബെൽറ്റ്, തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം എന്നിവ മുഴുവനായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് വ്യാഴാഴ്ച പുലർച്ചയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാന്റിന് സമീപം വന്യജീവികളെ തടയാൻ സ്ഥാപിച്ചിരുന്ന സൗരോർജ […]
Read more

പിക്കപ്പ് വാനിൽനിന്നും പൈപ്പുകൾ കാറിലേക്ക് തുളച്ചുകയറി; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: തൃക്കാക്കര വള്ളത്തോൾ ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയുണ്ടായ അപകടത്തിൽ വലിയ ദുരന്തം ഒഴിവായി. പിക്കപ്പ് വാനിൽ നിന്ന് കെട്ടഴിഞ്ഞു തെറിച്ച സ്റ്റീൽ പൈപ്പുകൾ കാറിന്റെ ചില്ല് തകർത്തു ഉള്ളിലേക്ക് കുത്തിക്കയറി. അപകടസമയത്ത് കാറിൽ പ്ലസ് വൺ വിദ്യാർഥികൾ ഉണ്ടായിരുന്നു. അവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാക്കനാട് ഭാഗത്ത് നിന്ന് സ്റ്റീൽ പൈപ്പുകളുമായി വന്ന പിക്കപ്പ് വാൻ കാർഡിനൽ സ്കൂൾ ജംഗ്ഷനിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം. ഈ സമയത്ത് ജഡ്ജിമുക്ക് റോഡിൽ നിന്ന് സീപോർട്ട് […]
Read more

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

ന്യൂഡൽഹി: ന്യൂഡൽഹി വിമാനത്താവളത്തില്‍ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. റണ്‍വേയ്ക്ക് സമീപം ആകാശ എയർ ഫ്‌ളൈറ്റിൽ സ്‌പേസ്‌ജെറ്റിന്റെ എയർക്രാഫ്റ്റാണ് ഇടിച്ചത്. ആകാശ ഫ്‌ളൈറ്റിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരം. സ്‌പൈസ്‌ജെറ്റിന്റെ B737-700 റൺവേ ഗ്രൗണ്ടിൽ കൂടി സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. അതേസമയം ആകാശ എയറിന്റെ ഡൽഹിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള QP 1406 വിമാനത്തിലാണ് സ്‌പൈസ്‌ജെറ്റ് ഫ്‌ളൈറ്റ് ഇടിച്ചത്. ഇരുവിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല, യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
Read more

നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ബസ് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. അധ്യാപകരുമായി കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിന്റെ ബസ്സാണ് തട്ടുപാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

വിഷു ആഘോഷം; ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരണപെട്ടു. പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ സമാന സാഹചര്യത്തിൽ വിദ്യാർത്ഥി മരിച്ചിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് ആണ് മരിച്ചത്. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചതെന്നാണ് വിവരം. സ്റ്റീൽ പത്രം കമഴ്ത്തി വെച്ച് അതിനുള്ളിൽ […]
Read more

ഭർത്താവിന് പിന്നാലെ ചികിത്സയിലിരിക്കെ ഭാര്യയും മരിച്ചു

ആലപ്പുഴ: മകളുടെ വിവാഹ ക്ഷണക്കാർഡുകൾ നൽകാൻ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ ഭാര്യയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്. കഴിഞ്ഞ ഇരുപത്തിയേഴിനാണ് മാങ്കാംകുഴി പാറക്കുളങ്ങരയിൽ കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ തുളസി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മെയ് 10-ന് മകളുടെ വിവാഹം നിശ്ചയിച്ചിരുന്നതിനിടെയാണ് ഈ […]
Read more

കാർ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

പത്തനംതിട്ട: കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. വലഞ്ചുഴി സ്വദേശി മുഹമ്മദ് സാലി (65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മേലെ വെട്ടിപ്രം റിംഗ് റോഡിൽ അമിതവേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരണപ്പെട്ടു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read more

ആൻഡമാൻ കടലിൽ ബോട്ട് മുങ്ങി; 250 റോഹിംഗ്യൻ അഭയാർഥികൾ കാണാതായി

ധാക്ക: ആൻഡമാൻ കടലിൽ റോഹിംഗ്യൻ അഭയാർഥികളും ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടെ ഏകദേശം 250 പേർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയതായി റിപ്പോർട്ട്. മലേഷ്യയിലേക്ക് പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ബംഗ്ലാദേശിലെ കോക്സ് ബസാറിലെ ടെക്നാഫിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് ദുരന്തത്തിൽപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും സംയുക്ത പ്രസ്താവനയിൽ സംഭവം സ്ഥിരീകരിച്ചു. ബോട്ടിൽ അനിയന്ത്രിതമായ തിരക്ക്, ശക്തമായ കാറ്റ്, പ്രക്ഷുബ്ധമായ കടൽ എന്നിവയാണ് അപകടത്തിന് കാരണമായതെന്ന് അവർ വ്യക്തമാക്കി. മ്യാൻമറിലെ റാഖൈൻ […]
Read more
Advertisement
WhiteswanTV Footer