Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

തിരുവനന്തപുരം പൂവാറില്‍ ഫ്‌ളോട്ടിങ് റസ്റ്ററന്റ് തീപിടിച്ചു നശിച്ചു

തിരുവനന്തപുരം: പൂവാറില്‍ ഫ്‌ളോട്ടിങ് റസ്റ്ററന്റ് തീപിടിച്ചു നശിച്ചു. ഇന്ന് പുലര്‍ച്ചെയായായിരുന്നു സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.
Read more

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം: അമ്മയ്ക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടൂർ ഏനാത്ത് സ്വദേശിയായ അംജത് (23) ആണ് അപകടത്തിൽ മരിച്ചത്. ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ്. കൊല്ലം–പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജങ്ഷനിൽ ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. അമ്മ സീനത്തിനൊപ്പം ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് മലനട റോഡിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംജത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സീനത്ത് ചികിത്സയിലാണ്. സംഭവത്തിൽ […]
Read more

കോട്ടക്കലില്‍ മൂന്ന് വീടുകളുടെ വിറകുപുരകള്‍ക്ക് തീയിട്ട് സാമൂഹ്യവിരുദ്ധർ

മലപ്പുറം: കോട്ടക്കൽ എടരിക്കോട് ചുടലപ്പാറ പൂഴിക്കുന്നിൽ സാമൂഹികവിരുദ്ധർ മൂന്ന് വീടുകൾക്ക് തീ പിടിച്ചതായി പരാതി. കല്ലിങ്ങൽ സൈതലവി, പാലപ്പുറ ഷൗക്കത്തലവി, മുജീബ് എന്നിവരുടെ വീടുകളിലാണ് ഭാഗികമായി തീപിടിത്തം ഉണ്ടായത്. സംഭവം വ്യാഴാഴ്ച പുലർച്ചെ നാലോടെയായിരുന്നു. തീ പടരുന്നതു കണ്ടശേഷം വീട്ടുകാർ ഓടി പുറത്തിറങ്ങി. മൂന്നു വീടുകളിലും വിറകുപുരകളിലാണ് തീപിടിത്തം ഉണ്ടായത്. പാലപ്പുറ ഷൗക്കത്തലവിയുടെ വീടിന്റെ പുരം പൂര്‍ണമായും കത്തി നശിച്ചു. തീ പടർന്ന് കിടപ്പുമുറി, ഫർണിച്ചർ, സീലിംഗ് ഫാൻ എന്നിവയും നശിച്ചു. ഒരു സമയം മൂന്നു വീടുകളിലും […]
Read more

കുടകിലെ വാഹനാപകടത്തിൽ കന്നഡ നടൻ ഹരീഷിന് ദാരുണാന്ത്യം

ബെംഗളൂരു: കുടകിലുണ്ടായ വാഹനാപകടത്തിൽ കന്നഡനടൻ ഹരീഷ് (40) കൊല്ലപ്പെട്ടു. ഹരീഷ് സഞ്ചരിച്ചിരുന്ന കാർ കുശാൽ നഗറിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. കുശാൽ നഗറിൽനിന്ന് ഹോസ്‌കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം. കന്നഡസിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സഹനടന്റെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നയാളാണ് ഹരീഷ്.
Read more

ആഴിമലയിൽ സെൽഫിയെടുക്കവേ തിരയടിച്ച് കടലിൽ വീണ് തീർഥാടകൻ മരിച്ചു

തിരുവനന്തപുരം: ആഴിമല കടൽത്തീരത്ത് സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണ് തീർഥാടക സംഘത്തിലെ ഒരാൾ മരിച്ചു. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട തീർഥാടകസംഘത്തിലെ അംഗമായിരുന്നു അനീഷ്. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ച ഉച്ചയ്ക്കുശേഷം സംഘം ആഴിമല ക്ഷേത്രത്തിലും എത്തിയിരുന്നു. ക്ഷേത്രത്തിന്റെ പിന്നിലെ കടൽത്തീരത്തെ പാറപ്പുറത്ത് കയറി സെൽഫിയെടുക്കുന്നതിനിടെ ശക്തമായ തിരമാലയടിച്ച് അനീഷ് കടലിലേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് […]
Read more

മഥുര ബോട്ട് അപകടം: മരണം 13 ആയി; തിരച്ചിൽ തുടരുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 13 ആയി. മരിച്ചവരിൽ ഭൂരിഭാഗവും പഞ്ചാബിലെ ലുധിയാന സ്വദേശികളായ വിനോദസഞ്ചാരികളാണ്. മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രാദേശിക പൊലീസ് എന്നിവർ സംയുക്തമായാണ് യമുനാ നദിയിൽ തിരച്ചിൽ നടത്തുന്നത്. ശക്തമായ ഒഴുക്കും ആഴവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് പുറത്തു വരുന്ന വിവരം. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് […]
Read more

ട്രക്ക് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ഹൈദരാബാദ്: റെഡി ടു മിക്‌സ് കോൺക്രീറ്റ് ലോഡുമായി സഞ്ചരിച്ച ട്രക്ക് കാറിന് മുകളിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രമുഖ അഭിഭാഷകൻ മരിച്ചു. ആന്ധ്ര ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. ശ്രീനിവാസ റാവുയാണ് മരിച്ചത്. ഹൈദരാബാദ്– വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്‌ക്ക് സമീപം വൈകുന്നേരം 4.20ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് റാവു സഞ്ചരിച്ച ബിഎംഡബ്ല്യു കാറിന് മുകളിൽ മറിഞ്ഞതോടെ കാർ പൂർണമായും തകർന്നു. അമരാവതിയിൽ നടന്ന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. […]
Read more

നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കാസർഗോഡ്: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. പടന്നയിൽ നിന്ന് കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിമേനി തുറവിൽ വെച്ച് അപകടം ഉണ്ടായത്. കാറിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അകത്തുണ്ടായിരുന്ന നൗഫൽ ഉൾപ്പെടെ മൂന്നു പേർ പുറത്തേക്ക് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. അഗ്നിബാധയെത്തുടർന്ന് കാർ ഭാഗികമായി കത്തിനശിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിച്ചു.
Read more

ടയർ മാറ്റാനായി റോഡിലിറങ്ങി നിന്നവരുടെ മേല്‍ ട്രക്ക് ഇടിച്ചു കയറി 5 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ജബൽപൂർ–അമർകാന്തക് ദേശീയപാതയിൽ പുലർച്ചെ ഏകദേശം 1 മണിയോടെയാണ് നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് മുകളിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പിന്റെ ടയർ മാറ്റുന്നതിനായി യാത്രക്കാരിൽ ചിലർ റോഡിൽ ഇറങ്ങി നിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇവരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് […]
Read more

കയ്യും കാലും വെട്ടുമെന്ന് പറഞ്ഞു, പരസ്യമായി ജാതി അധിഷേപം നടത്തി; ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു. സംഭവത്തിൽ ​ഗുരുതര ആരോപണങ്ങളാണ് നിതിന്റെ കുടുംബവും ബന്ധുക്കളും ഉയർത്തുന്നത്. നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറ പോലെയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കടുത്ത ജാതി അധിഷേപമാണ് നടന്നിരിക്കുന്നത്. നിതിൻ രാജിനെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും […]
Read more
Advertisement
WhiteswanTV Footer