കെഎസ്ആർടിസി ബസിടിച്ച് വയോധികയുടെ കാൽ മുറിച്ചു മാറ്റിയ സംഭവം; ഗുരുതര വീഴ്ച ആരോപിച്ച് കുടുംബം
കൽപറ്റ: വയനാട് ചിപ്പിലിത്തോട്ടിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക് സംഭവിക്കുകയും കാൽ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്ത സംഭവം ബസ് ജീവനക്കാരുടെ ഗുരുതര വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചു. വൈത്തിരി സ്വദേശിയായ 65 വയസ്സുകാരി ജാനുവിനാണ് അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് യാത്രക്കാരും കുടുംബവും ആരോപിക്കുന്നത്. ബസിന്റെ പിൻചക്രം കാലിൽ കയറിയിറങ്ങുകയായിരുന്നു. […]
Read more

