Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

വെട്ടിച്ചിറ ടോൾ പ്ലാസയിലെ അപകടം; രണ്ടുപേർക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിൽ നടന്ന അപകടത്തിൽ പൊലീസ് കേസെടുത്തു. ടോൾ പ്ലാസയിലെ വലതുവശത്തെ ബൂത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അശ്രദ്ധമായി ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. ടോളിന് മുൻപിൽ സ്ഥാപിച്ചിരുന്ന ഹൈറ്റ് ബാരിയറിൽ ബസിന്റെ പിറകുവശം ഇടിച്ചതും അപകടത്തിന് കാരണമായി. പരിക്കേറ്റവരുടെ ബന്ധുവായ നവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോതമംഗലത്ത് നിന്ന് വരികയായിരുന്ന ബസിലെ ആരിഫക്കും രണ്ടു വയസ്സുള്ള ഹാഷിം നും […]
Read more

വാഹനം ഇടിച്ചിട്ട ഡോക്ടർ തന്നെ ചികിത്സയും നൽകി

കണ്ണൂർ: വഴിയരികിലൂടെ നടന്നുപോകുന്നയാളെ ഇടിച്ചിട്ടശേഷം ഡോക്ടർ കാർ നിർത്താതെപോയി. മണിക്കൂറുകൾക്കുശേഷം പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയനടത്തിയ സംഘത്തിലും അതേ ഡോക്ടറുണ്ടായിരുന്നതായി വിവരം. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. സി.പി.എം. മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയംഗം കെ. സുരേന്ദ്രനെ(68)യാണ് അതിവേഗമെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കൊടുവിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ മട്ടന്നൂരിനടുത്ത് പൊറോറമുക്കിലാണ് അപകടം. നാട്ടുകാർ സുരേന്ദ്രനെ മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഇടതുകാലിന്റെ എല്ലുപൊട്ടുകയും നെറ്റിയിൽ വലിയ മുറിവേൽക്കുകയും ചെയ്ത അദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്ക് കണ്ണൂരിലേക്ക് മാറ്റി. അപ്പോഴേക്കും, നിർത്താതെപോയ വാഹനത്തിനായുള്ള അന്വേഷണം പോലീസ് […]
Read more

ലാൻഡിങ്ങിനിടെ വിമാനം തകർന്ന് വീണു; പൈലറ്റടക്കം 4 പേർ കൊല്ലപ്പെട്ടു

ബ്രസീലിയ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഇറക്കത്തിനിടെ ചെറുവിമാനം ഒരു ഭക്ഷണശാലയുടെ മുകളിലേക്ക് തകർന്നു വീണ് നാല് പേർ മരിച്ചു. കാപ്പാവോ ഡാ കനോവ വിമാനത്താവളത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇറക്കത്തിനായി താഴ്ന്ന് പറന്ന വിമാനം ഇറക്കപ്പാതയ്ക്കരികിലെ വൈദ്യുത തൂണിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു ജനവാസ മേഖലയിലുള്ള ഭക്ഷണശാലയിലേക്ക് പതിക്കുകയായിരുന്നു.അപകടത്തിൽ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. തകർച്ചയ്ക്ക് പിന്നാലെ വൻ തീപിടിത്തവും ഉണ്ടായി. സംഭവസമയത്ത് ഭക്ഷണശാല അടഞ്ഞുകിടന്നിരുന്നതിനാൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും […]
Read more

കുടുംബത്തോടൊപ്പം പാറക്കെട്ടിൽ ഇരുന്ന 13 കാരി ഇടിമിന്നലേറ്റ് മരിച്ചു

കൊച്ചി: ഇടിമിന്നലേറ്റ് 13കാരി മരിച്ചു. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശികളായ അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. തൊടുപുഴയ്ക്ക് സമീപമുള്ള ഉറവപ്പാറയിൽ സന്ദർശനത്തിനിടെ ഉണ്ടായ കനത്ത മഴയും ഇടിമിന്നലുമാണ് അപകടത്തിന് കാരണമായത്. കുടുംബത്തോടൊപ്പം പാറക്കെട്ടിൽ ഇരിക്കുമ്പോഴായിരുന്നു മിന്നലേറ്റ് അപകടം സംഭവിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിസ്രിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മിസ്രിയയുടെ പിതാവ് അഫ്സലിനും പ്രദേശവാസിയായ ഗോകുൽ രാജിനും പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ […]
Read more

പെറുവിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ അപകടം; ഒരാൾ കൊല്ലപ്പെട്ടു

ലിമ: പെറുവിന്റെ തലസ്ഥാനമായ ലിമയിൽ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപം ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അലിയാൻസ ലിമയും യൂണിവേഴ്സിറ്റാരിയോ ഡി ഡിപോർട്ടസും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായാണ് സംഭവം നടന്നത്. അപകടത്തിൽ 47 പേർക്ക് പരിക്കേറ്റതായും, ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രി ജുവാൻ കാർലോസ് വെലാസ്കോ ഗ്വെറേറോ അറിയിച്ചു. അലജാൻഡ്രോ വില്ലാനുവേവ സ്റ്റേഡിയത്തിന് പുറത്തേക്ക് നൂറുകണക്കിന് ആരാധകർ കൂടി നിന്ന സമയത്താണ് അപകടം ഉണ്ടായത്. ആദ്യം സ്റ്റേഡിയം മതിൽ ഇടിഞ്ഞുവീണതാണ് അപകടകാരണമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും […]
Read more

വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്

മലപ്പുറം: വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവർക്കാണ് പരിക്കുപറ്റിയത്. ടോൾ പ്ലാസയിൽ ബസ് എത്തിയ സമയത്ത് ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് തൂണിൽ തട്ടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിൻ്റെ കല്യാണ ചടങ്ങുകൾക്കായി പോകുന്നതിനിടയാണ് അപകടം ഉണ്ടായത്. നിലവിൽ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

ദുഃഖവെള്ളി പ്രാർഥനയ്ക്കായി എത്തിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറി; 5 പേർക്ക് പരുക്ക്

കൽപറ്റ: ദുഃഖവെള്ളി പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി അഞ്ച് പേർക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ നടവയൽ ഹോളിക്രോസ് ദേവാലയത്തിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടെത്തിയ കാർ ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുംതറ സ്വദേശികളായ മിനി ബിജു, സ്റ്റെഫാന, നീർവാരം സ്വദേശിയായ സിസിലി ജോസഫ്, നിർവാരം അമ്പാശേരിയിലെ സണ്ണി തോമസ്, ത്രേസ്യാമ്മ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read more

കാർ കിണറ്റിൽ വീണ് അപകടം; ഒരു കുടുബത്തിലെ ഒമ്പത് പേർ മരിച്ചു

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായ ദാരുണ അപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. ഡിൻഡോറി മേഖലയിലെ ശിവാജി നഗർ ഭാഗത്ത് വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു. സ്വകാര്യ ചടങ്ങിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്കു പതിക്കുകയായിരുന്നു. ഇരുട്ട് കാരണം ഡ്രൈവർക്ക് കിണർ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ മറിഞ്ഞ് യാത്രക്കാരെല്ലാം കിണറ്റിൽ കുടുങ്ങി. വിവരം ലഭിച്ച ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം രണ്ട് […]
Read more

കോങ്ങാട് മാഞ്ചേരിക്കാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

പാലക്കാട്: വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോങ്ങാട് മാഞ്ചേരിക്കാവിലാണ് കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കാർ യാത്രക്കാർക്കും അപകടത്തിൽ പരിക്ക് പറ്റി. കാർ ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.
Read more

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൾഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു

കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. അറുപത് ശതമാനം പോള്ളലേറ്റ പയ്യോളി സ്വദേശി സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സെൽഫി എടുക്കുന്നതിനിടയിൽ കാൽവഴുതി വീഴാൻ പോയ വിദ്യാർത്ഥി വൈദ്യുതിലൈനിൽ പിടിക്കുക്കയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപെട്ടു. ആർപിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സിനാനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
Read more
Advertisement
WhiteswanTV Footer