Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

അടുക്കളയിൽ വെച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കേറ്റു. താന്നിമൂടിലാണ് സംഭവം ഉണ്ടായത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടറാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് വീടിന് നാശനഷ്ടം സംഭവിച്ചു. പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ റെയില്‍വേ ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) മുങ്ങി മരിച്ചു. ശനിയാഴ്ച ഉച്ചയോടെ പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തവമണി മുപ്പതംഗ വിനോദസഞ്ചാര സംഘത്തോടൊപ്പം തെന്മലയിലെത്തിയിരുന്നു. സംഘത്തിലെ മറ്റൊരാളുമായ കൂടി റിസര്‍വോയറിലെ വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സമീപമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വെള്ളത്തില്‍ ചാടി ഇരുവരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുണ്ടായ […]
Read more

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി അണേൽ സ്വദേശിയായ ആദർശ് ആണ് അപകടത്തിൽപ്പെട്ടത്.എൽഐസി ഓഫീസിന് സമീപമാണ് സംഭവം നടന്നത്. റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആദർശിന്റെ മേൽ റോഡരികിലെ വലിയ പേരാലിന്റെ കൊമ്പ് അപ്രതീക്ഷിതമായി പൊട്ടിവീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഉടൻ ഓടിയെത്തി യുവാവിനെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടസമയത്ത് മരത്തിന് സമീപം നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും […]
Read more

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു

ആലപ്പുഴ: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരൻ മരിച്ചു. പള്ളിപ്പുറം നാലാം വാർഡ് പുതുവൽവെളി ജിഷ്ണുവിന്റെയും ബബിതയുടെയും മകൻ അൻവിദാണ് (4) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞദിവസം മാക്കേക്കടവിൽ വെച്ച് അച്ഛൻ ജിഷ്ണുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ എതിർദിശയിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി അദ്വിക.
Read more

ഒഡീഷയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ നയാഗഡ് ജില്ലയിലെ ദാസ്പല്ലയിൽ ദേശീയപാതയിലാണ് അപകടം നടന്നത്. ബെർഹാംപൂർ സ്വദേശികളായ എൽ. ഹരി പത്ര, ഭാര്യ ലക്ഷ്മി പത്ര, ഗഞ്ചം ജില്ലയിലെ കുലാഡ് ഗ്രാമത്തിലെ സുമതി സാഹു, സുപ്രഭ സാഹു, ബസ് ഡ്രൈവർ പ്രവീൺ കുമാർ സാഹു എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ദാസ്പല്ല ആശുപത്രിയിലും നയാഗഡ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബെർഹാംപൂരിൽ നിന്ന് […]
Read more

എടയാർ തീപിടിത്തം; കമ്പനി അടച്ചുപൂട്ടാൻ  നിർദേശം

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം തീപിടിച്ച സി.ജി ലൂബ്രിക്കന്റ്‌സ് സ്ഥാപനത്തെ അടച്ചുപൂട്ടാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കമ്പനി തുറക്കരുതെന്നാണ് ഉത്തരവ്. ഡിസംബറിൽ നടത്തേണ്ട കോയിൽ ടെസ്റ്റിംഗ് കമ്പനി നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതാണ് എന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അഭിപ്രായപ്പെട്ടു. പ്രാഥമിക അന്വേഷണം നടത്തുകയും കൂടുതൽ അന്വേഷണം ആവശ്യമായപ്പോൾ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിൽ […]
Read more

സൗദിയിലെ വാഹനപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. ഹിദ വയനാട് വൈത്തിരി സ്വദേശിയാണ് ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ ഉമ്മുൽ അറാറിൽ ഹിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഹിദയുടെ ഭർത്താവ് യാസീൻ പരിക്കുകളോടെ രക്ഷപ്പെട്ടു, ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹം നടന്നത് ഒരാഴ്‌ച മാത്രമാണ്, ഹിദ മാതാപിതാക്കളെ കാണാൻ ഭർത്താവിനൊപ്പം യാത്ര ചെയ്യവേ അപകടം സംഭവിച്ചു. സംഭവസ്ഥലത്തുതന്നെ ഹിദ മരിച്ചു. ബന്ധുക്കൾ അറിയിച്ചു, […]
Read more

കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കൊച്ചി: ഓണക്കൂർ പെരിയപ്പുറത്ത് കാർ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സംഭവത്തിൽ പ്രദേശത്ത് സംഘർഷം സംഘർഷമുണ്ടായി. ചിന്മയ സർവകലാശാലയിൽ വെള്ളിയാഴ്ച ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ചിന്മയയിൽ പഠിക്കുന്ന രണ്ടുകുട്ടികളുമായി പോയ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ, ഓടിക്കൂടിയ സ്ഥലവാസികളും കാറിലുണ്ടായ കുട്ടികളുമായി വാക്കുതർക്കവും സംഘർഷവും ഉണ്ടായി. നാട്ടുകാർ പരാതിപ്പെട്ടതായി വിദ്യാർഥികൾ കൈയേറ്റം നടത്തിയെന്നും ആരോപണം ഉണ്ട്. ഇതോടെ പ്രദേശത്ത് വേഗത്തിൽ അവസ്ഥ വഷളായി. ടാക്‌സി–ഓട്ടോ ഡ്രൈവർമാരടക്കമുള്ള പ്രദേശവാസികൾ സർവകലാശാല കവാടത്തിനു മുൻപിൽ […]
Read more

യുഎസിലെ ഹവായിയിൽ ഹെലികോപ്റ്റർ തകർന്ന് വീണു; മൂന്ന് പേർ മരിച്ചു

ഹനാലെയ്: യുഎസിലെ ഹവായിയിലെ കൗയി ദ്വീപിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ കൗയിയിലെ കലാലൗ ബീച്ചിലാണ് അപകടം നടന്നത്. ഒരു പൈലറ്റും നാലു യാത്രക്കാരുമായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടമുണ്ടായ സ്ഥലത്ത് നിന്നുള്ള മരിച്ചവരെ തിരിച്ചറിഞ്ഞതായും, പരിക്കേറ്റ രണ്ടുപേരെ വിൽകോക്സ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയതായും പൊലീസ് വ്യക്തമാക്കി. എയർബോൺ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാ പാലി തീരത്തുള്ള ബീച്ചുകൾ ടൂറിസത്തിനും ഹെലികോപ്റ്റർ ഗതാഗതത്തിനും പ്രധാന കേന്ദ്രങ്ങളാണ്.
Read more

ഇൻഡോറിൽ പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി വനിതാ ടെക്കി മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ റസിഡൻഷ്യൽ കെട്ടിടത്തിലെ പെന്റ്ഹൗസിനെച്ചൊല്ലിയ തർക്കത്തിനിടെ നടന്ന പ്രതിഷേധത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ വനിത ടെക്കിക്ക് ജീവൻ നഷ്ടമായി. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കുൽദീപ് ചൗധരി, മകൻ മോഹിത് ചൗധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശംപ പഥക് പാണ്ഡെ എന്ന യുവതിയാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ശംപ പ്രമുഖ വിവരസാങ്കേതിക സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്ന. […]
Read more
Advertisement
WhiteswanTV Footer