കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. നല്ലമ്പള്ളി ജങ്ഷന് സമീപം അമിതവേഗത്തിലെത്തിയ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.
മരിച്ചവരിൽ നാലുപേർ ഒരു കുടുംബാംഗങ്ങളാണ്. കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആർത്തി, പൂരണി എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന അഞ്ചാമത്തെ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ വാഹനത്തിന്റെ ഡ്രൈവറാണോ മറ്റൊരു യാത്രക്കാരനാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




