Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

താഴത്തങ്ങാടിയുടെ കണ്ണീരോർമക്ക് ഇന്നലെ പതിനാറാണ്ട്

കോട്ടയം : പതിനാറ് വർഷങ്ങൾക്കിപ്പുറവും ആ മാർച്ച് മാസത്തിലെ വേനൽച്ചൂടിന് കണ്ണുനീരിന്റെ ഉപ്പും ആറ്റിലെ ഓളങ്ങൾക്ക് നിലയ്ക്കാത്ത നിലവിളിയുടെ ശബ്ദവുമുണ്ട്. കാലം മാഞ്ഞിരിക്കാം, മുറിവുകൾ ഉണങ്ങിയിരിക്കാം, എങ്കിലും താഴത്തങ്ങാടിയിലെ ആ കയത്തിൽ അന്ന് മുങ്ങിപ്പോയത് ഒരു നാടിന്റെയാകെ ഹൃദയമിടിപ്പായിരുന്നു. 2010 മാർച്ച് 23-ന് ഉച്ചയ്ക്ക് 2:20-ന് ഘടികാരസൂചികൾ നിലച്ചുപോയ ആ നിമിഷം, കോട്ടയം എന്ന നഗരം ഒരിക്കലും മറക്കാത്ത കറുത്ത അധ്യായമായി ഇന്നും ചരിത്രത്തിൽ അവശേഷിക്കുന്നു. ചേർത്തലയിൽ നിന്നും കുമരകം വഴി കോട്ടയത്തേക്ക് പാഞ്ഞെത്തിയ ‘പി.ടി.എസ്’ എന്ന […]
Read more

ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലറ പുലിപ്പാറ കോണത്തു വീട്ടിൽ നിസാർ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കല്ലറ മരുതമൺ ജംഗ്ഷനിൽ വെച്ചാണ് അപകടം നടന്നത്. വെമ്പായത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെ നിസാർ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ നിസാറിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Read more

ബൈക്ക് ഓട്ടോയിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കോങ്ങാട് മാഞ്ചേരിക്കാവിൽ ഉണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എൽ.പി. സ്കൂളിലെ അധ്യാപികയായ സുശീല ആണ് മരിച്ചത്. മുണ്ടൂർ–ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലേക്ക് ഇടിച്ചു കയറി. ഇതിൽ ഓട്ടോയാത്രക്കാരിയായിരുന്ന സുശീലക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും […]
Read more

കൊളംബിയയിൽ വിമാനം തകർന്നുവീണ് 80ഓളം പേർക്ക് ദാരുണാന്ത്യം

ബൊഗോട്ട: കൊളംബിയയിലെ തെക്കൻ ആമസോൺ മേഖലയിൽ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയർന്ന ‘ഹെർക്കുലീസ് സി-130’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ഏകദേശം 110 സൈനികർ ഉണ്ടായിരുന്നതായിയാണ് വിവരം. അപകടത്തിൽ 80ഓളം പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരണസംഖ്യയും മറ്റ് വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനം തകർന്നുവീണ […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീൽ വെളുത്തമണൽ സ്വദേശി അബ്ദുൽ വഹാബ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അസർ നമസ്കാരം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് വാഹനം ഇടിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ അൽ ഖോബാറിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷമായി അബ്ദുൽ വഹാബും കുടുംബവും അൽ ഖോബാറിൽ താമസിച്ചുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം […]
Read more

ലാൻഡിങ്ങിനിടെ റൺവേയിലെ ട്രക്കുമായി വിമാനം കൂട്ടിയിടിച്ചു

ന്യൂയോർക്ക്: കാനഡയിൽ നിന്നെത്തിയ എയർ കാനഡയുടെ വിമാനം ലാൻഡിങ്ങിനിടെ റൺവേയിലുണ്ടായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഗേറ്റിന് സമീപത്തേക്ക് നീങ്ങവേ ആയിരുന്നു അപകടമെന്നാണ് വിവരം. കാനഡയിലെ മോണ്ട്‌റിയലിൽനിന്നെത്തിയ എയർ കാനഡ എക്‌സ്പ്രസ് സിആർജെ-900 വിമാനമാണ് റൺവേയിലുണ്ടായിരുന്ന ഫയർ ട്രക്കുമായി കൂട്ടിയിടിച്ചത്. നാല് അഗ്നിശമനസേനാ ജീവനക്കാർക്ക് പരിക്കേറ്റതായും ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നുമാണ് വിവരം. നൂറോളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read more

കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറുപേർക്ക് പരിക്ക്

തൃശൂർ: തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരായ ചാവക്കാട് തിരുവത്ര സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാത 66-ൽ തൃത്തല്ലൂർ ജങ്ഷന് സമീപം ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി വീട്ടിൽ രാമി അലി (64), ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18), ഐഷ (10), അബ്ദുൾ മജിദ് (60) എന്നിവർക്കാണ് പരിക്കറ്റേത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലി […]
Read more

വയനാട്ടിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം

വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. പുത്തൻവീട് സ്വദേശിയായ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ കൃഷ്ണൻകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ വീടിന്റെ കിടപ്പുമുറി ഉൾപ്പെടെ വലിയ നാശനഷ്ടമുണ്ടായി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂർ: കർണാടകയിലെ മൈസൂരുവിന് സമീപം നടന്ന ദാരുണമായ റോഡ് അപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരു–ചന്നപട്ടണ റോഡിൽ പുട്ടപനതൊടി എന്ന സ്ഥലത്ത് സ്വകാര്യ വോൾവോ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. അപകടത്തിൽ മരിച്ചവരെ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സാക്കീർ (27), റഷീദ് (45), […]
Read more

കണ്ണൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം

കണ്ണൂർ: നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികക്ക് ദാരുണാന്ത്യം. ഭാർഗവി (78) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെമിനാരി വളവിൽ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
Read more
Advertisement
WhiteswanTV Footer