Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

മധ്യവയസ്കന്‍റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി

കണ്ണൂർ: ശരീരത്തിലൂടെ കാർ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു. തമിഴ്നാട് കാരൂർ സ്വദേശി മണിയാണ് അപകടത്തിൽ മരിച്ചത്. വടകര എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപം നാഷണൽ ലോഡ്ജ് പരിസരത്ത് ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വടകരയിൽ ഒരു ലോഡ്ജ് പരിസരത്തെ വഴിയരികിൽ കിടന്നുറങ്ങവേയാണ് അപകടം ഉണ്ടായത്. ലോഡ്ജിലേക്ക് വരികയായിരുന്ന കാർ ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. വർഷങ്ങളായി വടകരയിലെ ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലും തൊഴിലെടുത്തു കൊണ്ട് ഇരിക്കുകയായിരുന്നു മണി. ഇയാൾ ദിവസവും കിടന്നുറങ്ങിയിരുന്ന സ്ഥലമായിരുന്നു അത്.
Read more

ലോറി നിർത്തിയിട്ട കാറിലിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

ബെം​ഗളൂരു: സൗത്ത് ബംഗളൂരുവിലെ കുറുബരഹള്ളിയിൽ ​ഗൂ​ഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് കത്തി അപകടം. നിർത്തിയിട്ട കാറിലാണ് ലോറിയിടിച്ചത്. കാറിൽ ഉറങ്ങുകയായിരുന്ന കാർ ഡ്രൈവർ അംബാദാസ് (23) മരണപെട്ടു. ഇറക്കം ഇറങ്ങവേ നിയന്ത്രണം വിട്ട ലോറി സിഎൻജിയിൽ ഓടുന്ന കാറിൽ ഇടിക്കുകയായിരുന്നു. 100 മീറ്ററോളം ലോറി കാറിനെ വലിച്ചിഴച്ചു. ഇരുമ്പ് കമ്പി കയറ്റി ആന്ധ്രയിൽ നിന്ന് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
Read more

ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 10 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് സംഭവം നടന്നത്. മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില […]
Read more

ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍

ധാക്ക: ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധി പേരെ കാണാതായി. പത്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. യാത്ര ഫെറിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് നദിയിലേക്ക് മറിയുകയായിരുന്നു. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് സംഭവം. രക്ഷാ കപ്പല്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ബസ് പുറത്തെടുത്തു. 14 മൃതദേഹങ്ങള്‍ ബസിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധർ മുമ്പ് കണ്ടെത്തിയിരുന്നു. ആറ് മണിക്കൂർ […]
Read more

എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഒരു ഓയിൽ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സി.ജി. ലൂബ്രിക്കന്റ്സ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ആന്ധ്രയിൽ അപകടത്തിൽപ്പെട്ട ബസിന് തീപ്പിടിച്ച് 12 പേർ മരിച്ചു

ആന്ധ്രാപ്രദേശ്: സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസിന് തീപിടിച്ച് 12 പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ മർക്കപുരം ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ച് എട്ടുപേർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മറ്റു ചിലർ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നതായി മർക്കപുരം ഡിഎസ്പി നാഗരാജു അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഹരികൃഷ്ണ ട്രാവൽസിന്റെ ബസ് തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോകുന്നതിനിടെയാണ് […]
Read more

കാസർകോട് പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ തീപിടിത്തം

കാസർകോട്: ചെറുവത്തൂർ മേഖലയിലെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. കൈതക്കാട് സ്വദേശി യു.കെ. കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പുനരുപയോഗത്തിനായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്, പേപ്പർ, തുണി, ചെരിപ്പ് തുടങ്ങിയ വസ്തുക്കളിലേക്കാണ് തീ പടർന്നത്. ഇതുമൂലം തീ വേഗത്തിൽ വ്യാപിക്കുകയും സ്ഥലത്ത് നിന്ന് കനത്ത കറുത്ത പുകയും ഉയരുകയും ചെയ്തു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്. തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ […]
Read more

പോത്തൻകോട് ഫർണിച്ചർ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം

തിരുവനന്തപുരം: പോത്തൻകോട് പാലോട്ടുകോണത്ത് പ്രവർത്തിച്ചിരുന്ന ഫർണിച്ചർ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. ചന്തവിള സ്വദേശിയായ അജാസ് ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെ തീപിടിച്ചത്. റബ്ബർ തോട്ടത്തിനിടയിൽ പ്രവർത്തിച്ചിരുന്ന ഷെഡിൽ തീ വ്യാപകമായി പടർന്നശേഷമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും സംഘം എത്തുമ്പോഴേക്കും കട്ടിലുകൾ, മേശകൾ ഉൾപ്പെടെയുള്ള നിർമ്മിതികൾ പൂർണമായും കത്തി നശിച്ചിരുന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക കണക്ക്. യൂണിറ്റിന് സമീപത്ത് വീടുകൾ കുറവായതിനാൽ വലിയ ദുരന്തം ഒഴിവായതായി നാട്ടുകാർ […]
Read more

ആക്ഷൻ സീനിനിടെ അപകടം; നടൻ രാംചരണിന് പരിക്ക്

ഹൈദരാബാദ്: ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്പോർട്‌സ് ഡ്രാമ ചിത്രം ‘പെഡ്ഡി’യുടെ ഷൂട്ടിങ്ങിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലായാണ് പരിക്കേറ്റത്. ആക്ഷൻ സീനിന്റെ ചിത്രീകരണത്തിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരിക്കിനെ തുടർന്ന് നാലു തുന്നലുകൾ ഉണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും, കണ്ണിന് യാതൊരു പ്രശ്നവും ഇല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ചികിത്സയ്ക്ക് ശേഷം രാംചരണൻ വീണ്ടും ഷൂട്ടിങ് സെറ്റിൽ തിരിച്ചെത്തിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കുന്ന ചിത്രത്തിൽ ജാൻവി […]
Read more

ടേക്ക് ഓഫിന് പിന്നാലെ ഹെർക്കുലീസ് സി-130 വിമാനം തകർന്നു; മരണം 66 ആയി

ബൊഗോട്ട: കൊളംബിയയിൽ സൈനിക യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ 66 പേർ മരിച്ചു. 114 സൈനികരും 11 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വ്യോമസേന അറിയിച്ചു. അമേരിക്കൻ നിർമ്മിതമായ സി 130 ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പുരേട്ടോ ലെഗൂയ്സാമോയ സമീപത്ത്, പെറു അതിർത്തിയോട് ചേർന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്. ടേക്ക് ഓഫ് സമയത്താണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടകാരണം ഇതുവരെ വ്യക്തമല്ല. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതോടെ ദുരന്തത്തിന്റെ തീവ്രത വർദ്ധിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കൊളംബിയൻ വ്യോമസേനയുടെ […]
Read more
Advertisement
WhiteswanTV Footer