Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

എംബിബിഎസ് വിദ്യാർത്ഥികളുടെ അപകട മരണത്തിൽ ദുരൂഹത? വിശദമായ അന്വേഷണത്തിന് പൊലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ദുരൂഹത. അപകടത്തിനു ശേഷം പ്രദേശവാസികൾ സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനമുണ്ടായിരുന്നോ എന്ന സംശയം ഉയർത്തിയിട്ടുണ്ട്. സ്കൂട്ടറിന്റെ പിറകു ഭാഗം തകർന്നതും ഇതിന് കാരണം എന്നാണു നാട്ടുകാർ പറയുന്നത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെങ്കിലും അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കുറുവങ്ങാട്ടിലാണ് പുലർച്ചെ 2.30 ഓടെ അപകടം നടന്നത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. വടകര ഡിവൈഎസ്പിയും സ്ഥലത്തെ […]
Read more

കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; മൂന്ന് MBBS വിദ്യാർഥികൾ മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചവർ. ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം സമീപത്തെ കാനയിലേക്ക് മറിഞ്ഞു. അപകടം കണ്ട മറ്റ് വാഹനയാത്രക്കാർ വിദ്യാർഥികളെ ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ […]
Read more

സിങ്കുകണ്ടത്ത് യുവാവിനെ കാട്ടാന തുമ്പിക്കൈക്ക്‌ അടിച്ചുവീഴ്ത്തി

ഇടുക്കി: ചിന്നക്കനാലിനുസമീപം സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശി മധുവിനാണ് പരിക്കേറ്റത്. കൃഷിയിടത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം അറിയാതെ പോയ മധുവിനെ വേലിക്കരികിൽ മറഞ്ഞുനിന്നിരുന്ന ആന തുമ്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ മുഖം, നെഞ്ച്, കാലുകൾ എന്നിവയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ മധു പിന്നീട് ഓടി രക്ഷപ്പെടുകയും നാട്ടുകാർ ചേർന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതപ്രതികരണ സംഘവും […]
Read more

കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരിൽ ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. കിളിമാനൂർ – പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ കേശവദാസപുരത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30നായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു

ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മരണവിവരം മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിരീകരിച്ചു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഐ.സി.യു. വിഭാഗത്തിലെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Read more

കര്‍ണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർ മരിച്ചു. റിസർവ് പൊലീസ് ഇൻസ്‌പെക്ടർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഈശ്വർ, മഹന്തേഷ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ ചെല്ലക്കരയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളുരുവിൽ നിന്ന് നിന്ന് ബെല്ലാരയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
Read more

കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീ മരിച്ചു. കാറിടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ ബസ് കാത്തുനിന്നവരുടെ ദേഹത്തേക്കു വീണാണ് അപകടം സംഭവിച്ചത്. കല്ലിയൂർ സ്വദേശി അനിലകുമാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രഞ്ചുവിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കല്ലിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. അനിലകുമാരിയും രഞ്ചുവും ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുമ്പോൾ കല്ലിയൂർ ഭാഗത്തുനിന്നു വന്ന കാർ സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും […]
Read more

രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം

കോഴിക്കോട്: ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരിയിലെ ഭാര്യയുടെ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് പൊലീസ് പ്രകാശനെ കസ്റ്റഡിയിലെടുത്ത് പിന്നീട് […]
Read more

റെയിൽപാളത്തിനരികിൽ മധ്യവയസ്കൻ മരിച്ച നിലയിൽ; ട്രെയിൻ തട്ടിയതാകാമെന്ന സംശയം

കാസർകോട് : ലക്ഷം വീട് ഉന്നതിയിലെ മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. കൂലി തൊഴിലാളിയായിരുന്നു. റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽപാളത്തിനടുത്താണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്.
Read more

മെട്രോ പില്ലറിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തിൽപ്പറമ്പിൽ വീട്ടിൽ റോയിയുടെ മകൻ അൻസൽ റോയി ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് 462-ാം നമ്പർ മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻസലിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അൻസൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. […]
Read more
Advertisement
WhiteswanTV Footer