Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

പള്ളിയിൽ നിന്ന് ഇറങ്ങവെ പിക്കപ്പ് ഇടിച്ചു മുസല്യാർക്ക് ദാരുണാന്ത്യം

മാവൂർ: പാഴൂർ ചിറ്റാരി പിലാക്കലിൽ കാൽനട യാത്രക്കാരൻ പിക്കപ്പ് തട്ടി മരിച്ചു. കുറുമ്പ്ര മുഹമ്മദ് മുസല്യാർ (68) ആണ് മരിച്ചത്. ചിറ്റാരിപ്പിലാക്കലിൽ ഒലിവ് സൂപ്പർ മാർക്കറ്റിനു മുമ്പിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. പ്രാർഥന കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇദ്ദേഹത്തെ നായർക്കുഴി ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഭാര്യ: ഉമ്മു സല്‍മ. മക്കൾ: ഫസലുറഹ്മാൻ, ഷിഹാബുദ്ദീൻ, ഹിബത്തുറഹ്മാൻ, ഖലീലു റഹ്മാൻ. മരുമക്കൾ: ഹസീന താത്തൂർ, ഉമ്മുൽ ഫസ്ല, ജുമൈന, […]
Read more

വർക്കലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ വനിത മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദേശ വനിത മരിച്ചു. ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ക്രിസ്റ്റിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ക്രിസ്റ്റിൻ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

യുവാവിനെയും പെൺസുഹൃത്തിനെയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; 19കാരൻ പിടിയിൽ

മലപ്പുറം: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിൽ (19) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് നിലമ്പൂർ സിഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഒൻപതിന് രാത്രി 12.30ഓടെ പൊങ്ങല്ലൂരിലായിരുന്നു സംഭവം നടന്നത്. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ അശ്മിൽ സഞ്ചരിച്ചിരുന്ന […]
Read more

തൃശൂരിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്നു : മകന് ഗുരുതര പരിക്ക്

എരുമപ്പെട്ടി: തൃശൂർ എരുമപ്പെട്ടിയിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. വീടിനകത്ത് അതിക്രമിച്ചു കയറിയ തെരുവ് നായയുടെ ക്രൂരമായ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധിക കൊല്ലപ്പെട്ടു. വെള്ളറക്കാട് കൊല്ലൻപ്പടി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84) ആണ് മരിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച കാർത്ത്യായനിയുടെ മകൻ ദേവദാസന് (60) ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു മനുഷ്യസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം.​രണ്ട് വർഷം മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് പൂർണ്ണമായും കിടപ്പിലായിരുന്നു കാർത്ത്യായനി. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനും മരുന്നിന്റെ […]
Read more

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം ചൂരക്കാവ് ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ (34) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തബൂക്കിലെ ഷിഫയിലായിരുന്നു അപകടം. തബൂക്കിലെ ‘ബ്രോസ്റ്റ് അതയബ് താസജ്’ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ഹുസൈൻ. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ, സമീപത്തെ കടയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിൽ വന്ന വാഹനം ഹുസൈനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രവാസി സുഹൃത്തുക്കൾക്കിടയിൽ ‘മാഞ്ഞുപ്പ’ എന്ന […]
Read more

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി മൊറയൂരിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദാരുണാപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ചെറിയ പരിക്കുകളേറ്റു. മലപ്പുറം മേലാറ്റൂർ സ്വദേശികളായ ഇവർക്കാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. കരിപ്പൂർ വിമാനത്താവളത്തിൽ ബന്ധുവിനെ ഇറക്കി മടങ്ങി വരുന്നതിനിടെയായിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിലെ സ്വകാര്യ ബസിൽ നേരെ ഇടിച്ചു കയറി അപകടം ഉണ്ടായത്. ഡ്രൈവറുടെ ഉറക്കം അപകടകാരണമാകാമെന്നാണ് ആദ്യ നിഗമനം. അപകടമുണ്ടായ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ […]
Read more

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഏലംകുളം ചെറുകര ആലുംകുട്ടത്ത് സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. തൃശൂർ മുണ്ടൂരിൽ ഫർഹാൻ സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയായിരുന്നു ഫർഹാൻ. തിങ്കളാഴ്ച രാവിലെ ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വിവരം. ഖബറടക്കം ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Read more

ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നുവീണു; ഏഴുമരണം

ഹരിയാണ: ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നുവീണ് ഏഴുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാമിലെ സിദ്ധ്രാവലിയിലുള്ള സിഗ്നേചർ ഗ്ലോബൽ സൊസൈറ്റിയിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. വൻ ശബ്ദത്തോടെയാണ് നിർമാണ സ്ഥലത്തെ മതിൽ തകർന്നുവീണത്. സംഭവസമയത്ത് ഏകദേശം 15 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി. വിവരം ലഭിച്ചതോടെ പൊലീസും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യന്ത്രങ്ങളുടെ സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് തൊഴിലാളികളെ പുറത്തെടുത്തത്. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പരിക്കേറ്റവരെ […]
Read more

അമ്മയോടൊപ്പം‌ സ്കൂട്ടറിൽ പോകുമ്പോൾ വാഹനാപകടം; 5 വയസ്സുകാരി മരിച്ചു

കണ്ണൂർ: നടുവനാട്ടുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാനയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടുവനാട് ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ചെറിയ റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വന്ന ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അമ്മക്കും സഹോദരിക്കും […]
Read more

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് നാലു യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട്–ആര്യനാട് റോഡിൽ ഉഴമലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കുളപ്പട മുണ്ടിയോട് മേക്കുംകര വീട്ടിൽ രാജേഷ് , പനക്കോട് വാലുക്കോണം പാലക്കുഴി പുത്തൻവീട്ടിൽ ബിനോയ് , കുളപ്പട ശ്രുതിഭവനിൽ ശ്രീലാൽ , പരുത്തിക്കുഴി എ.ബി.എസ്. വില്ലയിൽ അഭിനവ് എന്നിവരാണ് മരിച്ചത്. ഇവരിൽ മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. രാജേഷും ബിനോയിയും […]
Read more
Advertisement
WhiteswanTV Footer