കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ നാല് മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് പേർ മലയാളികളും രണ്ട് പേർ ഉത്തർപ്രദേശ് സ്വദേശികളുമാണ്.
ഇന്നലെ അർധരാത്രിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
പരം ഛേദ്രി, ഹര്‍ഷ്, റിസ്വാന്, ഷാന്‍ എന്നിവരാണ് മരിച്ചത്.


