ന്യൂഡൽഹി: ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഇടപെടലിനെ തുടർന്ന് എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി. ‘എക്സ്പ്ലോറിങ് സൊസൈറ്റി ഇന്ത്യ ആന്റ് ബിയോണ്ട്’ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന പരാതിയെ തുടർന്നാണ് നടപടി. കോടതികളുടെ വിമർശനത്തിന് പിന്നാലെ വിവാദമായ ഭാഗങ്ങൾ പുസ്തകത്തിൽ നിന്ന് നീക്കം ചെയ്തു.
ഇതിന് പുറമെ ചരിത്രം, സാമൂഹിക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി അധ്യായങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ പരിഷ്കരിച്ച പതിപ്പ് എൻസിഇആർടി പുറത്തിറക്കി. വിദ്യാർഥികൾക്ക് കൂടുതൽ കൃത്യവും സമതുലിതവുമായ വിവരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകത്തിൽ തിരുത്തലുകൾ വരുത്തിയതെന്ന് എൻസിഇആർടി അറിയിച്ചു.











