അരൂരിൽ ലോറി ക്രെയിനിലിടിച്ച് ഇടിച്ച് അപകടം; ക്രെയിൻ ഡ്രൈവർക്ക് പരിക്ക്
കൊച്ചി: അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ വാഹനാപകടം. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ലോറി ക്രെയിനിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് ക്രെയിൻ ഡ്രൈവറെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോകുകയായിരുന്നു ലോറി. കണ്ണാടിക്കാട് അരൂർ ഇടപ്പള്ളി ദേശീയപാതയിലെ പാലത്തിന് സമീപത്തെ വഴിവിളക്കുകൾ നന്നാക്കാനുള്ള ജോലി ക്രെയിനുപയോഗിച്ച് നടക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ലോറി ക്രെയിനിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് കാബിനിലിരുന്ന ക്രെയിൻ ഡ്രൈവർക്ക് പരിക്കേൽക്കുകയായിരുന്നു.
Read more

