സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കോട്ടയം: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. എറണാകുളം സ്വദേശികളായ വിനയ, സജി എന്നിവർക്കാണ് പരിക്കേറ്റത്. മണിപ്പുഴ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന കോട്ടയം- അടൂർ സൂപ്പർ ഫാസ്‌റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ചിങ്ങവനം പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം […]
Read more

ഇന്നോവയുമായി 16കാരന്റെ പരാക്രമം; വയോധികയ്ക്ക് പരിക്ക്

കൊച്ചി: ഞാറയ്ക്കലിൽ കാറുമായി 16 വയസ്സുകാരന്റെ പരാക്രമം. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിൽ അലക്ഷ്യമായി കാറോടിച്ച വിദ്യാർത്ഥി നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു. മൂന്നു വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഞാറയ്ക്കലിൽ വെച്ചാണ് വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയത്. എടവനക്കാട് വെച്ച് വാഹനമിടിച്ച് വയോധികയ്ക്ക് പരുക്കേറ്റു. വൈക്കത്തിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ അപകടകരമായ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചെറായി മുതൽ ഞാറയ്ക്കൽ വരെയുള്ള വിവിധ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. വാഹനത്തിന്റെ യാത്ര കണ്ട് ആളുകൾ തടയാൻ […]
Read more

ബൈക്ക് അപകടത്തിൽ പത്താം ക്ലസ് വിദ്ധാർഥിനിക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസിയാണ് മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് അൻസി പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. വെള്ളനാട് ഭാഗത്ത് നിന്നു വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ചു തന്നെ ആൻസി മരണപെട്ടു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻസിയുടെ […]
Read more

ആന്ധ്രയിലെ കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ അപകടം: തിരക്കിലും പെട്ട് 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

അമരാവതി: ആന്ധ്രയിലെ ശ്രീകാകുളത്ത് തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തില്‍ പെട്ടത്. തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read more

മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം

മലപ്പുറം: വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. വള്ളുവമ്പ്രത്ത് ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. മില്ലിൽ വെളിച്ചെണ്ണയും കൊപ്രയും ഉണ്ടായിരുന്നു. മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ അണയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആളപായമില്ലെന്നാണ് വിവരം.തീപിടിത്തമുണ്ടായി മണിക്കൂറുകളായിട്ടും പുക നിയന്ത്രണവിധേയക്കാൻ സാധിക്കുന്നില്ല. സമീപത്ത് ധാരാളം വീടുകളുള്ള പ്രദേശമാണ്. ഇവിടേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
Read more

കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; യുവ ഡോക്ടർക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം കെവി കനാലിലേക്ക് കാർ മറിഞ്ഞ് യുവഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അമൽ സൂരജാണ് (33) മരണപ്പെട്ടത്. ഇന്ന് പുലർച്ചെ കാർ കനാലിൽ മറിഞ്ഞു കിടക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം വൈക്കം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്നു അമൽ. കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ അമലിനെകൂടാതെ വേറെയാരും ഉണ്ടായിരുന്നില്ല എന്നും പൊലീസ് പറഞ്ഞു. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ പതിച്ചു; യുവതിക്ക് ദാരുണാന്ത്യം

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പാറ പതിച്ച് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലായിരുന്നു അപകടം. പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 43കാരിയായ സ്നേഹൽ ​ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്. ഫോക്‌സ്‌വാഗൺ വിർടസിന് മുകളിലേക്കാണ് പാറ പതിച്ചത്. ആഘാതത്തിൽ സൺറൂഫ് തകർന്ന് പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിക്കുകയായിരുന്നു. സ്നേഹൽ തൽക്ഷണം മരിച്ചു.
Read more

ഇലക്ട്രിക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: അമ്പലവയലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇക്കഴിഞ്ഞ രാത്രി പത്ത് മണിയോടെ അമ്പലവയലില്‍ നിന്നും ചുള്ളിയോട്ടേക്ക് പോകുന്ന റോഡില്‍ റസ്റ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കാക്കവയല്‍ കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയാണ് അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റു വാഹനങ്ങളിലെത്തിയ യാത്രക്കാരും ചേര്‍ന്ന് രണ്ട് യുവാക്കളെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. […]
Read more

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കലയനാട്: ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ച് ദാരുണാന്ത്യം. കൊല്ലം ദേശീയപാതയിൽ കലയനാട് വച്ചാണ് കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത്. തിരുനൽവേലിയിലേക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസാണ് യുവാവിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
Read more

കെനിയയിൽ വിനോദസഞ്ചാര വിമാനം തകർന്നു വീണ് 12 പേർ മരിച്ചു

ക്വാലെ: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയിൽ ചൊവ്വാഴ്ച പുലർച്ചെ വിനോദസഞ്ചാര വിമാനം തകർന്നുവീണ് 12 പേർ മരിച്ചു. മാസായി മാര നാഷണൽ റിസർവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.12 പേർക്ക് കയറാവുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. ഡയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കുന്നും വനപ്രദേശവും ചേർന്നിടത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ക്വാലെ കൗണ്ടി കമ്മീഷണർ സ്റ്റീഫൻ ഒറിൻഡെ അറിയിച്ചു.അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കെനിയ സിവിൽ ഏവിയേഷൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.