മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പാറ പതിച്ച് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലായിരുന്നു അപകടം. പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 43കാരിയായ സ്നേഹൽ ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്. ഫോക്‌സ്‌വാഗൺ വിർടസിന് മുകളിലേക്കാണ് പാറ പതിച്ചത്. ആഘാതത്തിൽ സൺറൂഫ് തകർന്ന് പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിക്കുകയായിരുന്നു. സ്നേഹൽ തൽക്ഷണം മരിച്ചു.



