സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. ആഴാകുളം ചിറ്റാഴാകുളം മേലെ ചാനൽക്കര വീട്ടിൽ ബാബു (59) ആണ് മരിച്ചത്. തിരുവോണ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഓണാഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ബാബു. ഈ സമയത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ഓടിക്കൂടി ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു
Read more

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51കാരി മരിച്ചു; സംഭവം കാസർഗോഡ്

കാസർഗോഡ്: ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51-കാരി മരിച്ചു. അടുക്കത്ത്ബയൽ സ്വദേശി നസിയ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരക്കാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പൂനൂ‌ർ ഇമ്മിണികുന്നുമ്മൽ സ്വദേശി സുബൈർ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ പച്ചക്കറിച്ചാക്കുമായി റോഡുമുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. താമരശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് സുബൈറിനെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. കർണാടകയിൽ നിന്ന് പച്ചക്കറി […]
Read more

ഓച്ചിറയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്​റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്​റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. തേവലക്കര സ്വദേശി പ്രിൻസ് തോമസും (44) കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസും മക്കളായ അതുൽ (14), അൽക്ക […]
Read more

ബസ് സ്കൂട്ടറിൽ ഇടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞു കയറി; 2 പേർക്ക് പരിക്ക്

പരിയാരം: കണ്ണൂർ പരിയാരത്ത് ബദേശീയ പാതയിൽ സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ ശ്രീധരന്‍, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ശ്രീധരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നനർ ലോറി കുടുങ്ങി

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നനർ ലോറി കുടുങ്ങി. പുലർച്ചെ ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയത് 6 മണിയോടെയാണ്. ഇപ്പോഴും പ്രദേശത്ത് രൂക്ഷമായ ഗതാഗത കുരുക്ക് തുടരുകയാണ്. വളവിൽ നിന്നും തിരിക്കുമ്പോൾ കണ്ടെയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒന്നര മുതൽ ആറു മണി വരെ ചെറുവാഹനങ്ങൾ മാത്രമാണ് കടന്നു പോയത്. 6 മണിയോടെ കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് […]
Read more

ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കഞ്ചിക്കോട് സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് അധ്യാപിക മരിച്ചു. ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി ആൻസിയാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം രാവിലെ 11 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നു എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻസിയുടെ വലതുകൈ മുട്ടിനു താഴെ വച്ച് മുറിഞ്ഞു പോയിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിദഗ്ധ […]
Read more

പുൽപ്പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം

വയനാട്: വയനാട് പുല്ല് പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. വനപ്രദേശത്തിനടുത്ത റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആള്‍ക്ക് മുന്പിലേക്കാണ് കാട്ടാന പാഞ്ഞെത്തിയത്. തലനാരിഴക്കാണ് ആനക്ക് മുമ്പില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത്. ഓടി മാറുന്നതിനിടെ വീണ് പരിക്കേറ്റതായി വനംവകുപ്പ് അറിയിച്ചു. പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചേകാടി – വിലങ്ങാടി വനഭാഗത്തെ റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുചക്ര വാഹന യാത്രികനായ പുല്‍പ്പളളി പാളക്കൊല്ലി വാഴപ്പള്ളി വീട്ടില്‍ ജോസ് (52) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പുല്‍പള്ളിയിലെ […]
Read more

കണ്ടെയ്നർ ലോറി അപകടം; അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം

കൽപ്പറ്റ: ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികൾ അടിവാരത്ത് തടഞ്ഞിടുകയാണ്. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് […]
Read more

താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു. ഒന്‍പതാം വളവില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. സുരക്ഷ വേലി തകര്‍ന്ന് ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയിട്ടുണ്ടെങ്കിലും കൊക്കയിലേക്ക് പതിക്കാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണിത്. ലോറിയില്‍ ലോഡുണ്ടായിരുന്നതിനാല്‍ മാത്രമാണ് വാഹനം താഴേക്ക് വീഴാതിരുന്നതെന്ന് ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടനെ ഓടിക്കൂടിയ ചുരം സംരക്ഷണ സമിതി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.