Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; ഒരാളുടെ നില ഗുരുതരം

തൃശ്ശൂര്‍: നിയന്ത്രണം വിട്ട സ്വകാര്യബസ്, ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മൂന്നു സ്ത്രീകള്‍ക്ക് പരിക്ക്. തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റോഡില്‍ ചൊവ്വൂരില്‍ ഇന്ന് ഉച്ചക്ക് 12- മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വൂര്‍ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂരില്‍ പോവുകയായിരുന്ന അല്‍-അസ ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാര്‍ കുറെ ദൂരം […]
Read more

അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വടകരയിൽ അജ്ഞാത വ്യക്തിയെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റിലാണ് വെള്ളിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. മംഗളൂരു – പുതുച്ചേരി എക്സ്പ്രസ് ട്രാക്കിലൂടെ കടന്നു പോയതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃദദേഹം ആരുടെതെന്ന് കണ്ടെത്താനായില്ല. രാത്രി 7.20ഓടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചു. മൃതദേഹം പിന്നീട് വടകരയിലെ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
Read more

ബൈക്കിടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളായണി ശാന്തിവിള സ്വദേശി കമലമ്മ (77) യാണ് ഇന്നലെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ നേമം താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് കമലമ്മയെ ബൈക്കിടിച്ച് പരുക്കേൽപ്പിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലമ്മയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു.
Read more

ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചപകടം; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് -കണ്ണൂര്‍ ദേശീയപാതയില്‍ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചപകടം. ബസ് അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തി മേല്‍പാലത്തില്‍ ബസ്സുകള്‍ തമ്മില്‍ നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിക്ക് പോവുകയായിരുന്ന ബസ്സും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read more

പിക്കപ്പ് വാഹനവും കാറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലം:കൊല്ലത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സാബുവാണ് കാർ ഓടിച്ചിരുന്നത്. ഇത് എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാഹനം സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ […]
Read more

പത്തനംതിട്ട തണ്ണിത്തോട്ടിൽ കെട്ടിടത്തിന് തീ പിടിച്ചു

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടിൽ കെട്ടിടത്തിന് തീ പിടിച്ചു. തണ്ണിത്തോട് ജംഗ്ഷനിലെ ജോ മാർട്ട് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്തെ ഫാൻസി സ്റ്റോറും ബേക്കറിയുമുൾപ്പെടെ ഉള്ള കടകളിലും തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൻ്റെ കാരണം ഷോർട്ട് സർക്ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ സമീപത്തുണ്ടായിരുന്ന കാറിനും തീപിടിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.30 ന് ശേഷമാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് കോന്നി പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
Read more

പാലത്തിൽ നിന്ന് കാര്‍ പുഴയിലേക്ക് തലകീഴായി മറിഞ്ഞു

കോഴിക്കോട്: മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലെ, അപകടം പതിയിരിക്കുന്ന പനമ്പിലാവ് പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞു. വണ്ടിയിലുണ്ടായിരുന്നവർ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടാറ്റ ഇവി കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന, വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള പ്രധാന പാതയാണിത്. 34 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതും കൈവരികള്‍ സ്ഥാപിക്കാത്തതും ഇതുവഴിയുള്ള യാത്ര […]
Read more

സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

പത്തനംതിട്ട: സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. തിരുവല്ല പൊടിയാടിയിലാണ് സംഭവം. തിരുവല്ല എം ജി എം സ്കൂളിലെ വിദ്യാർത്ഥിയാണ് സ്വകാര്യ ബസിൻ്റെ വാതിൽ പടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണത്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിച്ചു. ഓട്ടോമാറ്റിക് ഡോറുള്ള ബസാണിത്. വിദ്യാർത്ഥി ബസിലേക്ക് കയറുന്നതിനിടെ ഡോർ അടയുകയായിരുന്നു. ഈ സമയം തന്നെ ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ പിടിവിട്ട് കുട്ടി പുറത്തേക്ക് വീണു. വിദ്യാർത്ഥിക്ക് നിസാര പരിക്ക് മാത്രമാണ് […]
Read more

കൊല്ലത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 59 കാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്കൂട്ടർ അപകടത്തിൽ 59 കാരന് ദാരുണാന്ത്യം. ഇടിച്ച ബൈക്കിന്റെ കമ്പി തുളച്ചുകയറിയാണ് മരിച്ചത്. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. തിരുവല്ലയിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിൻ്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചു കയറിയത്. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം […]
Read more

തുറവൂരിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം തലനാരിഴക്ക് രക്ഷപെട്ടു

ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തുറവൂർ- തൈക്കാട്ടുശ്ശേരി റോഡിലാണ് സംഭവം. യാത്രികർ വേഗം പുറത്തിറങ്ങിയതിനാൽ ആർക്കും ആളപായമില്ല. കുത്തിയതോട് 12-ാം വാർഡ് ചള്ളിയിൽ വീട്ടിൽ അനന്ദു അശോകന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി ഇഗ്നിസ് കാറാണ് കത്തി നശിച്ചത്. പാണാവള്ളിയിൽ ഒരു മരണ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എംഎൻ കവലക്ക് സമീപത്ത് കാർ നിർത്തിയിട്ടപ്പോഴാണ് തനിയെ തീപിടിച്ചത്. അനന്ദുവാണ് വാഹനം ഓടിച്ചിരുന്നത്. അച്ഛൻ അശോകനും […]
Read more

Recent News

Advertisement
WhiteswanTV Footer