Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

വേദിയില്‍ വിതുമ്പി സുധാകരന്‍; വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുവേദിയില്‍

കണ്ണൂര്‍: മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കാപ്പാടന്‍ രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിനിടെ വികാരാധിനനായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വേദിയിലിരുന്ന് വിതുമ്പിയ അദ്ദേഹം സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു. വാക്കുകൊണ്ടും, വിവരങ്ങള്‍ കൊണ്ടും ദൗത്യങ്ങള്‍ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവര്‍ത്തകരെ താന്‍ ഓര്‍ക്കുകയാണ്. ഒരുപാട് കടമ്പകള്‍ കടന്നുവരാന്‍ സാഹചര്യമുണ്ടാക്കിയത് കാപ്പാടന്‍ രമേശനാണ്. സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടന്‍ എത്തും. ആത്മാര്‍ത്ഥമായ സമീപനവും പ്രവര്‍ത്തനവുമായിരുന്നു കാപ്പാടന്റെതെന്ന് സുധാകരന്‍ ഓര്‍മിച്ചു. സ്ഥാനാര്‍ത്ഥിത്വ […]
Read more

എല്ലാം പറഞ്ഞു കഴിഞ്ഞു; സുധാകരനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ വിഡി സതീശന്‍

തിരുവനന്തപുരം: കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുധാകരന്റെ കാര്യത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കും. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. മുസ്ലിം ലീഗുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ ഒരു സീറ്റും കൂടുതല്‍ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം ഫൈനല്‍ ഘട്ടത്തിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Read more

5000 രൂപ പെന്‍ഷന്‍ തരുന്നവര്‍ക്ക് ക്രൈസ്തവരുടെ വോട്ട്; കര്‍ഷകര്‍ക്ക് ഒപ്പമെന്ന് ബിഷപ്പ് പാംപ്ലാനി

കണ്ണൂര്‍: ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് മാത്രമായിരിക്കും വോട്ടെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ വിശ്വസിക്കില്ല. ക്രൈസ്തവസമുദായം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ ഉണ്ടായിരിക്കണം. അത് നടപ്പാക്കാനുള്ള ആര്‍ജവവും വേണമെന്നും കത്തോലിക്ക കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷിക റാലിയില്‍ ജോസഫ് പാംപ്ലാനി അറിയിച്ചു. വനഭൂമിയില്‍ വളരുന്നവയാണ് വന്യമൃഗങ്ങള്‍. എന്നാല്‍ നമ്മുടെ പറമ്പില്‍ എത്തുന്ന മൃഗങ്ങളെ വന്യമൃഗങ്ങളായി പരിഗണിക്കാന്‍ ഇനിമുതല്‍ സന്നദ്ധരല്ല. അവരെ സ്വന്തം വളര്‍ത്തുമൃഗങ്ങളായി കണക്കാക്കും. […]
Read more

ചാത്തന്നൂരിലും പോസ്റ്ററുകള്‍; ഫോര്‍വേഡ് ബ്ലോക്കിന് നല്‍കുന്നതില്‍ എതിര്‍പ്പ്

കൊല്ലം: ചാത്തന്നൂര്‍ നിയമസഭാ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനകത്ത് ശക്തമായ എതിര്‍പ്പ്. രാജി ഭീഷണിയുമായി ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയിലെ നേതാക്കള്‍ രംഗത്തെത്തി. മണ്ഡലത്തില്‍ സേവ് കോണ്‍ഗ്രസ് ചാത്തന്നൂര്‍ എന്ന പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കൈപ്പത്തി ചിഹ്ന്‌നത്തില്‍ വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം അവസരം നല്‍കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. അതിന് പിന്നാലെ പഞ്ചായത്തുകളിലെ സ്ഥാനങ്ങള്‍ അടക്കം രാജിവെക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ഫോര്‍വേര്‍ഡ് ബ്ലോക്കിന് സീറ്റ് നല്‍കിയാല്‍ യുഡിഎഫിലേക്ക് എത്തേണ്ട […]
Read more

‘ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റാണോ’; കോണ്‍ഗ്രസ് തയ്യാറെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തയ്യാറാണ്. എംപിമാര്‍ മത്സരിക്കണേയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാര്‍ട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരന്‍ ദില്ലിയില്‍ വരും. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വിജയസാധ്യതകളെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Read more

യുദ്ധം തുടങ്ങി; സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കാന്‍ LDF, കോണ്‍ഗ്രസും BJPയും നാളെ

തിരുവനന്തപുരം: അങ്കത്തട്ട് ഒരുങ്ങി. പോരിന് മൂര്‍ച്ച കൂട്ടാന്‍ മുന്നണികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകിട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ പ്രചരണ നടപടികള്‍ സജീവമാക്കാന്‍ തന്നെയാണ് മുന്നണികളുടെ തീരുമാനം. തീയതി പ്രഖ്യാപിച്ച ഉടന്‍ ഇന്ന് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും. എന്നാല്‍ പല മണ്ഡലങ്ങളിലും ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെയായിരിക്കും പുറത്തിറക്കുക. പലയിടത്തും സമാനമായ പ്രശ്‌നം നേരിടുന്ന ബിജെപിയും […]
Read more

കേരളത്തില്‍ തെരഞ്ഞെടുപ്പ് എന്ന്? ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. വൈകിട്ട് 4 മണിക്ക് വാര്‍ത്താസമ്മേളനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 17നും 24നും ഇടയിലാവും കേരളത്തില്‍ വോട്ടെടുപ്പ് എന്നാണ് വിവരം. വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ പരിഗണിച്ചാവും തിയതികള്‍ തീരുമാനിക്കുക. ഒറ്റഘട്ടമായിരിക്കും കേരളത്തിലെ വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മേയ് ആദ്യവാരം നടന്നേക്കും. ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാന്‍ ഇടയാക്കിയത്. പരാതി പരിഹരിക്കാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, […]
Read more

Recent News

Advertisement
WhiteswanTV Footer