Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

കേരള രാഷ്ട്രീയത്തെ നടുക്കിയ വാര്യമുട്ടത്തെ ആ ഇടിമിന്നൽ വാർത്ത 1991-ലെ ആ കറുത്ത മെയ് 15

കോട്ടയം : ​മുപ്പത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും കോട്ടയത്തിന്റെ രാഷ്ട്രീയ ഓർമ്മകളിൽ മായാത്ത ഒരു മുറിവാണ് 1991 മെയ് 15. ഒരു തിരഞ്ഞെടുപ്പ് ചൂടിനിടയിൽ അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നൽ ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ചാഴികാടന്റെ ജീവനെടുത്തപ്പോൾ, അത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തങ്ങളിലൊന്നായി മാറി. ​ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലെ ഇടതുതരംഗത്തെത്തുടർന്ന് കാലാവധി തികയും മുൻപേ നിയമസഭ പിരിച്ചുവിട്ട ആവേശത്തിലായിരുന്നു അന്ന് രാഷ്ട്രീയ കേരളം. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല പാർലമെന്റിലേക്കും, കെ.എം. മാണിയുടെ […]
Read more

കോന്നിയിലും വിസ്മയം; സുധാകരന് സീറ്റെങ്കില്‍ തനിക്കും വേണമെന്ന് അടൂര്‍ പ്രാകാശ്

കോന്നി: കെ സുധാകരനെ ഒരുവിധം അനുനയിപ്പിച്ച് കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസിന് അടുത്ത തലവേദന. സുധാകരന്‍ മത്സരിക്കാന്‍ അര്‍ഹനെങ്കില്‍ താനും അര്‍ഹനെന്ന് അടൂര്‍ പ്രകാശ്. ഹൈക്കമാന്റിനെ അടൂര്‍ പ്രകാശ് നിലപാട് അറിയിച്ചു. കെ. സുധാകരനുള്ള അര്‍ഹത തനിക്കുമുണ്ട് എന്നാണ് അടൂര്‍ പ്രകാശിന്റെ വാദം. കോന്നിയില്‍ എന്ത് പ്രത്യാഘാതം ഉണ്ടായാലും താന്‍ ഉത്തരവാദിയല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍പത്തിയൊന്ന് വര്‍ഷമായി താനും പാര്‍ട്ടിയില്‍ നില്‍ക്കുകയാണ്. കെ എസ് യു കാലം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ തനിക്കും ഈ സീറ്റിനു […]
Read more

പെരുമ്പാവൂരിൽ സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കും : എൽദോസ് കുന്നപ്പിള്ളി

കൊച്ചി: സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ തയാറെടുത്തു കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് വിശ്വാസം മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും എൽദോസ് വ്യക്തമാക്കി. പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് കൂട്ടിച്ചേർത്തു. ഡൽഹിയിൽനിന്ന് മടങ്ങി എത്തിയ ശേഷമാണ് പ്രതികരണം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയ്ക്ക പകരം പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട് . എന്നാൽ, വി.ഡി. സതീശന്റെ വിശ്വസ്തൻ […]
Read more

സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്‍റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപി അംഗത്വമെടുത്തു. പുതിയതെരുവിൽ നടത്തിയ എൻഡിഎ റോഡ് ഷോയ്ക്കിടെയാണ് അംഗത്വം സ്വീകരിച്ചത്. അഴീക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റുമായ കെ.കെ. വിനോദ് കുമാറും ഗോവയിലെ എംപി സദാനന്ദ ഷെട്ട് തനവാഡെയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ബിജെപി മമ്പറത്ത് നടത്തിയ അദാലത്തിൽ ഷാജി പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് നിവേദനവുമായി എത്തിയത്. […]
Read more

ഉണ്ണിത്താന് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്; ബാലകൃഷ്ണ പെരിയ

കാസര്‍ഗോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന് രൂക്ഷ മറുപടിയുമായി ബാലകൃഷ്ണന്‍ പെരിയ രംഗത്ത്. കാസര്‍കോട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ഉണ്ണിത്താന്‍. മൈക്ക് കണ്ടാല്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് ഉണ്ണിത്താന്റെ സമീപനം. ഉണ്ണിത്താന്റേത് നിരുത്തരവാദപരമായ പരാമര്‍ശമാണ്. ആ നിലവാരത്തിലേക്ക് പോകാന്‍ തനിക്ക് കഴിയില്ലെന്നും ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു. നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടി തീരുമാനമെടുത്താല്‍ വഴങ്ങുക എന്നതാണ് ഉത്തരവാദിത്വം കെസി വേണുഗോപാല്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്നും ബാലകൃഷ്ണന്‍ പെരിയ കൂട്ടിച്ചേര്‍ത്തു.
Read more

വീണ്ടും ട്വിസ്റ്റ്! സുധാകരന് വഴങ്ങി ഹൈക്കമാന്‍ഡ്, കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകും

കണ്ണൂര്‍: ഒടുവില്‍ കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ്. കണ്ണൂരില്‍ സുധാകരന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട് പുതിയൊരു പാര്‍ട്ടി ഉണ്ടാക്കുന്ന അവസ്ഥയില്‍ വരെയെത്തിയിരുന്നു കാര്യങ്ങള്‍. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാന്‍ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികള്‍ വരെ രംഗത്തുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതോടെ കോണ്‍ഗ്രസിന് വഴങ്ങേണ്ടി വരുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരന്‍ […]
Read more

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പിണറായി വിജയന്‍

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി സബ് റജിസ്ട്രാർ ഓഫിസിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്. ധർമടം മണ്ഡലത്തിലെ ആദ്യത്തെ പത്രിക സമർപ്പണം നടത്തിയത് പിണറായി വിജയനാണ്. റിട്ടേണിങ് ഓഫിസർ സച്ചിൻ കൃഷ്ണയ്ക്കാണ് പത്രിക സമർപ്പിച്ചത്. പിണറായിയിൽ നിന്ന് വാഹനപ്രചാരണമായി സബ് റജിസ്ട്രാർ ഓഫിസിലെത്തി പത്രിക സമർപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും വാഹന പ്രചാരണം ഒഴിവാക്കി നേരിട്ട് റജിസ്ട്രാർ ഓഫിസിലേക്ക് എത്തുകയായിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, ജില്ലാ സെക്രട്ടറി […]
Read more

തിരഞ്ഞെടുപ്പിൽ ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കെ സി.പി.എമ്മിനുള്ളിൽ വലിയ തകർച്ചയും കലാപവും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബംഗാളിൽ 33 വർഷത്തെ ഭരണം കൊണ്ടാണ് സി.പി.എം തകർന്നതെങ്കിൽ കേരളത്തിൽ പത്തു വർഷം കൊണ്ട് പാർട്ടി വലിയ തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളും ഇടതുപക്ഷ സഹയാത്രികരും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ […]
Read more

എനിക്ക് എന്റെ വഴി: കെ. സുധാകരൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു

കണ്ണൂർ: കോൺഗ്രസ് ഹൈക്കമാൻഡ് കണ്ണൂർ മണ്ഡലത്തിൽ സീറ്റില്ലെന്ന് ഉറപ്പിച്ചതിന് പിന്നാലെ മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടി വിട്ടേക്കുമെന്ന സൂചന. നേതാക്കളോട് ഗുഡ്‌ബൈ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സുധാകരൻ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും മാധ്യമങ്ങൾക്ക് നിലപാട് വിശദീകരിക്കാനിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുമായി സുധാകരൻ സംസാരിച്ചിരുന്നു. മൂന്ന് നേതാക്കളോടും കണ്ണൂർ സീറ്റുമായി ബന്ധപ്പെട്ട തീരുമാനം ആരാഞ്ഞിരുന്നു. പിന്നീട് കെ.സി. വേണുഗോപാൽ കണ്ണൂരിൽ സീറ്റില്ലെന്നും മുൻ മേയർ ടി.ഒ. മോഹനനെ സ്ഥാനാർഥിയാക്കുമെന്നും […]
Read more

അവശ്യസേവന വിഭാ​ഗത്തിൽ പെട്ടവരുടെ പോസ്റ്റൽ വോട്ട്; അപേക്ഷ തുടങ്ങി

തിരുവനന്തപുരം: അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കണം. ഫോം 12 ഡിയും പാർട്ട് രണ്ടും പൂരിപ്പിച്ച് മാർച്ച് 21ന് മുമ്പായി ബന്ധപ്പെട്ട റിട്ടേണിങ്‌ ഓഫീസർക്ക് സമർപ്പിക്കണം. ഇവർക്ക് ഏപ്രിൽ 3, 4, 5 തിയതികളിൽ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തി വേട്ട് രേഖപ്പെടുത്താം. കേരള പൊലീസ്, കേരള ബറ്റാലിയൻ, അഗ്നിരക്ഷാസേന, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദർശൻ, […]
Read more

Recent News

Advertisement
WhiteswanTV Footer