ശ്വാസംമുട്ടലിന് ചികിത്സയ്ക്കെത്തിയ യുവതിക്ക് പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ മാറി നൽകി
കൊല്ലം : കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിനും പനിക്കും ചികിത്സ തേടിയെത്തിയ യുവതിക്ക് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയെത്തുടർന്ന് പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ മാറി നൽകി. ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് തിങ്കളാഴ്ച ആശുപത്രിയിൽ വെച്ച് ഈ ദുരനുഭവമുണ്ടായത്. പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ കുത്തിവെപ്പെടുക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കുത്തിവെപ്പ് എടുക്കുന്ന മുറിയിലെത്തിയ യുവതിക്ക്, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് നായയുടെ കടിയേറ്റ മറ്റൊരാൾക്കായി കരുതിവെച്ചിരുന്ന വാക്സിൻ മാറി നൽകുകയായിരുന്നു. സംഭവസമയത്ത് കുത്തിവെപ്പ് മുറിയിൽ […]
Read more